തൃശൂർ പുരം വെടിക്കെട്ടിന് അനുമതി നൽകാൻ ജില്ലാ കലക്ടർ, അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടും തിരുവമ്പാടി, പാറമേക്കാവ് വേലയ്ക്ക് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഈ ഉത്തരവിലെ നിർദേശങ്ങൾ പാലിച്ചാൽ പുരം വെടിക്കെട്ടിന് അനുമതി നൽകാൻ കഴിയുമോ എന്നാണ് നിയമോപദേശം തേടുന്നത്
നിലവിലെ കേന്ദ്രനിയമം അനുസരിച്ച് തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി നൽകാൻ കഴിയില്ല കാരണം വെടിക്കെട്ട് പുരയിൽ ഫയർ ലൈനും തമ്മിലുള്ള അകലം 200 മീറ്റർ വേണമെന്നാണ് ആളുകൾ നിൽക്കേണ്ടത് നൂറു മീറ്റർ പിന്നെയും അകലെ കേന്ദ്ര നിയമം പാലിച്ചാൽ പൂരം വെടിക്കെട്ട് സ്വരാജ് റൗണ്ടിൽ നിന്ന് പോലും കാണാൻ കഴിയില്ല ഈ നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരു പഴുത് വേല വെടിക്കെട്ടിന്റെ ഉത്തരവിലുണ്ട് 5
വെടിക്കെട്ട് നടക്കുമ്പോൾ വെടിക്കെട്ട് പുര കാലിയാക്കണമെന്നായിരുന്നു നിർദ്ദേശം. അങ്ങനെ വന്നാൽ വെടിക്കെട്ട് പുരയും ഫയർ ലൈനും തമ്മിലുള്ള അകലത്തിന് പ്രസക്‌തി ഇല്ലാതാകും പുരം വെടിക്കെട്ടിനും വെടിക്കെട്ട് പുര കാലിയാക്കാം എന്നാണ് ദേവസ്വം നിലപാട്
രാജ്യത്തെ വെടിക്കെട്ടുകളെ നിയന്ത്രിക്കാൻ കഴിഞ്ഞ ഒക്ടോബറിൽ ആണ് കേന്ദ്രസർക്കാർ നിയമം പുറപ്പെടുവിച്ചത്. ഇതിൽ ഭേദഗതി ആവശ്യപ്പെട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ കേന്ദ്രമന്ത്രി പിയുഷ ഗോയലിനെ കണ്ടിരുന്നു. എന്നിട്ടും ഭേദഗതി ഉണ്ടായില്ല. ദേവസ്വങ്ങൾ ആശങ്കയിലാണ്


