Wednesday, November 12, 2025
HomeBlogഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവത്തിന് ബുധനാഴ്ച തുടക്കമാകും
spot_img

ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവത്തിന് ബുധനാഴ്ച തുടക്കമാകും

 വിദ്യാർഥികളുടെ നവീന ആശയങ്ങളെയും കഴിവുകളെയും വരവേൽക്കുന്ന ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവത്തിന് ബുധനാഴ്ച തുടക്കമാകും.

8ന് രാവിലെ 10 മണിക്ക് മന്ത്രി ഡോ. ആർ. ബിന്ദു ശാസ്ത്രമേള ഉദ്ഘാടനം ചെയ്യും.

ഇരിങ്ങാലക്കുട എഇഒ എം.എസ്. രാജീവ് പതാക ഉയർത്തും.

പൂമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിക്കും.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുധ ദിലീപ് മുഖ്യാതിഥിയാകും.

ഒക്ടോബർ 8, 9, 10 തിയ്യതികളിലായി ബി.വി.എം.എച്ച്.എസ്.എസ്. കൽപ്പറമ്പ്, ജി.യു.പി.എസ്. വടക്കുംകര, എച്ച്.സി.സി.എൽ.പി.എസ്. കൽപ്പറമ്പ് എന്നീ സ്കൂളുകളിലായാണ് മേള നടക്കുന്നത്.

ഒന്നാം ദിനം ഗണിത- ഐ.ടി മേളകൾ ബി.വി.എം.വി.എച്ച്.എസ്. സ്കൂളിലും, സാമൂഹ്യമേള ജി.യു.പി.എസ്. വടക്കുംകര, എച്ച്.സി.സി.എൽ.പി.എസ്. കൽപ്പറമ്പ് എന്നീ സ്കൂളുകളിലുമായാണ് നടക്കുക.

രണ്ടാം ദിനം ഐ.ടി. മേള കൽപ്പറമ്പ് ബി.വി.എം.എച്ച്.എസ്. സ്കൂളിലും പ്രവൃത്തി പരിചയമേള മൂന്ന് സ്കൂളുകളിലുമായി നടക്കുന്നതായിരിക്കും.

മൂന്നാം ദിനം ശാസ്ത്രമേള ബി.വി.എം.എച്ച്.എസ് സ്കൂൾ കൽപ്പറമ്പ്, എച്ച്.സി.സി.എൽ.പി.എസ്. കൽപ്പറമ്പ് എന്നീ സ്കൂളുകളിലും, പ്രവൃത്തി പരിചയമേള ജി.യു.പി.എസ്. വടക്കുംകര എന്നീ സ്കൂളുകളിലുമായി നടക്കുന്നതാണ്.

എല്ലാ ദിവസവും രാവിലെ 9.30ന് മേളയുടെ ഇനങ്ങൾ തുടങ്ങുന്നതായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments