തൃശ്ശൂർ ATM കൊള്ളക്കാർ തമിഴ്നാട്ടിൽ അറസ്റ്റിൽ. സംഘം കണ്ടെയ്നറിനുള്ളിൽ രക്ഷപെടാൻ ശ്രമം. പ്രതികളിൽ ഒരാൾ വെടിയേറ്റ് മരിച്ചു. 6 അംഗ സംഘമാണ് കണ്ടയ്നറില് ഉണ്ടായിരുന്നത്. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടയിലാണ് ഒരാൾ വെടിയേറ്റ് മരിച്ചത്. ഒരാൾക്ക് വെടിയേറ്റ് പരുക്കേറ്റ നിലയിലായിരുന്നു.
കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. പ്രതികൾ പിടിയിലായത് തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നുമാണ്. രണ്ടു ബൈക്കുകൾ കണ്ടൈനർ ഇടിച്ചുതെറിപ്പിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകി. തുടർന്ന് തമിഴ് നാട് പൊലീസ് പിന്തുടർന്ന് പ്രതികളെ പിടികൂടുകയായായിരുന്നു. ഇതിനിടയിൽ ഉണ്ടായ സംഘര്ഷത്തിനിടയിലാണ് പൊലീസ് സ്വയരക്ഷക്കായി വെടിയുതിർത്തത്.
മോഷണ ശ്രമത്തിന് ഉപയോഗിച്ച വെളുത്ത നിറത്തിലുള്ള കാറിലാണ് സംഘം രക്ഷപെടാൻ ഒരുങ്ങിയത്. കാർ കണ്ടയ്നറിനുള്ളിൽ നിന്നും കണ്ടെത്തി. ആറംഗ സംഘമാണ് തമിഴ് നാട്ടിൽ പിടിയിലായത്. തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകളാണ് കൊള്ളയടിച്ചത്.
മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. സിസിടിവി ക്യാമറകളിൽ കറുത്ത പെയിന്റ് അടിച്ചു. സ്പ്രേ പെയിന്റ് അടിച്ചായിരുന്നു എ ടി എം കൊള്ള നടത്തിയത്.
പുലർച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ച. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. കാറിൽ വന്ന നാലംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. മൂന്ന് എടിഎമ്മുകളിൽ നിന്നായി 60 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം.