Saturday, September 14, 2024
HomeAnnouncementsഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച മുതൽ കൃഷ്ണനാട്ടം
spot_img

ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച മുതൽ കൃഷ്ണനാട്ടം

ഗുരുവായൂർ: 3 മാസത്തെ ഇടവേളയ്ക്കു ശേഷം ക്ഷേത്രത്തിൽ കൃഷ്ണനാട്ടം കളി ഞായറാഴ്‌ച ആരംഭിക്കും. അവതാരം മുതൽ സ്വർഗാരോഹണം വരെ 8 കഥകളാണ് അവതരിപ്പിക്കുന്നത്. ഓരോ ദിവസത്തെയും കളി ഭക്‌തർ വഴിപാടായി സമർപ്പിക്കും. സ്വർഗാരോഹണം കഥയ്ക്ക് 3300 രൂപയും മറ്റു കഥകൾക്ക് 3000 രൂപയുമാണു നിരക്ക് ആദ്യ ദിവസത്തെ കഥ അവതാരമാണ്. 316 ഭക്തർ അവതാരം ശീട്ടാക്കി. 9.48 ലക്ഷം രൂപയാണ് ഈ ദിവസത്തെ ദേവസ്വം വരുമാനം. സെപ്റ്റംബർ 2ന് കാളിയമർദനം കഥ 214 പേർ ശീട്ടാക്കി ചൊവ്വാഴ്‌ച ദിവസങ്ങളിൽ കൃഷ്ണ‌നാട്ടം കളിയില്ല. 4-ന് രാസക്രീഡ 103 പേരും 5ന് കംസവധം 124 പേരും 6ന് സ്വയംവരം 522 പേരും 7ന് ബാണയുദ്ധം 606 പേരും 8ന് വിവിദവധം 79 പേരും ശീട്ടാക്കിക്കഴിഞ്ഞു ഇനിയും വഴിപാടുകാരുടെ എണ്ണം വർധിക്കും. വഴിപാടുകാർക്ക് ദേവസ്വം പ്രസാദം നൽകുന്നുണ്ട്. ആദ്യ 7 ദിവസത്തെ വരുമാനം 58.92 ലക്ഷം രൂപയാണ്
സ്വർഗാരോഹണം കഥ അവതരിപ്പിച്ചാൽ പിറ്റേന്ന് അവതാരം വീണ്ടും വേണമെന്നു നിർബന്ധമാണ് സെപ്റ്റംബർ 20ന് സ്വർഗാരോഹണവും 21ന് അവതാരവും അവതരിപ്പിക്കും. കൃഷ്‌ണനാട്ടം കലാകാരന്മാർക്ക് ജൂൺ അവധിയാണ്. ജൂലൈയിലും ഓഗസ്‌റ്റിലും ഉഴിച്ചിൽ, കച്ചകെട്ടഭ്യാസം എന്നിവയോടെ പഠിച്ചുറപ്പിച്ചതിനു ശേഷമാണു സെപ്റ്റംബർ 1നു കൃഷ്ണ‌നാട്ടം ആരംഭിക്കുന്നത് ക്ഷേത്രത്തിൽ തൃപ്പുക കഴിഞ്ഞ് നടയടച്ചതിനു ശേഷം ചുറ്റമ്പലത്തിൽ വടക്കു ഭാഗത്താണു കൃഷ്ണനാട്ടം. വിജയദശമി മുതൽ 8 കഥകളും ക്രമമായി അവതരിപ്പിക്കുന്ന അരങ്ങ് കളിയുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments