തൃശൂർ: അവിട്ടത്തൂർ പകർച്ചവ്യാധികൾ തടയുന്നതിന് കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കാൻ വേളൂക്കര പഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം, സെൻട്രൽ റോട്ടറി ക്ലബ് ചേർന്ന് നടത്തുന്ന സ്പോർട്‌സ് മോസ് കിറ്റ് മത്സരത്തിൽ മത്സരാർഥികളായി അവിട്ടത്തൂർ എൽബിഎസ്.എം സ്‌കൂളിലെ എൻഎസ്എസ്, സ്‌കൗട്ട് വിദ്യാർഥികളും രംഗത്ത് പഞ്ചായത്തിലെ 7,8 വാർഡുകളിൽ നടന്ന മത്സരത്തിലാണ് നൂറോളം വൊളൻ്റിയർമാർ പങ്കെടുത്തത് കുടുംബശ്രീ, ആരോഗ്യ പ്രവർത്തകരുടെ സഹകരണത്തോടെ രണ്ടു വാർഡിലെ എല്ലാ വീടുകളും സന്ദർശിച്ച് കൊതുകിൻ്റെ ഉറവിടങ്ങൾ കണ്ടെത്തി വീട്ടുകാരുടെ സഹായത്തോടെ നശിപ്പിച്ചു കൊതുകു വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള നിർദേശങ്ങളും നൽകി
പഞ്ചായത്തിലെ എട്ട് വാർഡുകളിൽ ഇതുവരെ മത്സരം നടന്നു. രണ്ടാഴ്ചയായി തുടരുന്ന മത്സരത്തിൽ കുടുംബശ്രീ,പെൻഷനേഴ്സ‌്, ഹരിതകർമ സേന, അങ്കണവാടി കൗമാര കൂട്ടായ്‌മ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ ഗ്രൂപ്പുകൾ പങ്കെടുത്തു. തിങ്കളാഴ്ച്‌ച വാർഡ്‌തല മത്സരം സമാപിക്കും മികച്ച പ്രവർത്തനം നടത്തി, കൂടുതൽ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുന്ന ടീമിന് വാർഡ് തലത്തിലും പഞ്ചായത്ത് തലത്തിലും കാഷ് അവാർഡ് ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ് നൽകുന്നത്. ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.എ സ്‌മാർട്ട്, പഞ്ചായത്തംഗം സി.ആർ.ശ്യാം രാജ്, എൻഎസ്.എസ് പ്രോഗ്രാം ഓഫിസർ എസ്.സുധീർ, സ്കൗട്ട് പ്രോഗ്രാം ഓഫിസർ പി.എൽ.ബിപി എന്നിവർ നേതൃത്വം നൽകി