മികച്ച പിന്നണിഗായകനായി വിദ്യാധരൻ മാസ്റ്റർ. പതിരാണെന്നോർത്തൊരു കനവില്‍, ജനനം 1947 പ്രണയം തുടരുന്നു എന്നീ സിനിമകളിലെ ആലാപനത്തിനാണ് മികച്ച സംഗീത സംവിധായകൻ കൂടിയായ മാഷിനെത്തേടി ഗായകന്റെ അവാർഡ് എത്തിയത് .
പ്രശസ്ത മലയാളചലച്ചിത്ര സംവിധായകനായ വിദ്യാധരന്‍ മാസ്റ്റര്‍ തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴസ്വദേശിയാണ് .ചെറുപ്പത്തില്‍തന്നെ സംഗീതം പഠിക്കാന്‍ ആരംഭിച്ച വിദ്യാധരന്‍ മാസ്റ്റര്‍ സംഗീതസംവിധായകനാകുന്നത് ബലിയാടുകള്‍ എന്ന നാടകത്തില്‍ മോഹങ്ങള്‍ ഞെട്ടറ്റുവീഴുന്ന ഊഷ്മളഭൂമി എന്ന ഗാനത്തോടെയാണ്.1984ല്‍ ശ്രീമുലനഗരം വിജയന്റെ എന്റെ ഗ്രാമം എന്ന ചിത്രത്തിലൂടെ സിനിമാ സംഗീതസംവിധായകനായി അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചു.
രണ്ടാമത്തെ ചലച്ചിത്രം ജേസി സംവിധാനം ചെയ്ത ആഗമനം എന്ന ചിത്രമായിരുന്നു. സംവിധായകന്‍ അമ്പിളിയുടെ ആദ്യ ചിത്രമായ വീണപൂവ് എന്ന ചിത്രത്തിലെ പാട്ടുകളും വിദ്യധരന്‍ മാസ്റ്റര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ്.അച്ചുവേട്ടന്റെ വീട് എന്ന ചിത്രത്തിലെ ചന്ദനം മണക്കുന്ന, കാണാന്‍ കൊതിച്ചു എന്ന ചിത്രത്തിലെ സ്വപ്‌നങ്ങളൊക്കെയും പങ്കുവെക്കാം എന്നീ ഗാനങ്ങള്‍ സംഗീതം നിര്‍വ്വഹിച്ചവയില്‍ മികച്ചവയാണ്.എന്റെ ഗ്രാമം, ഭൂതകണ്ണാടി എന്നീ ചിത്രങ്ങളില്‍ ചെറിയ കഥാപാത്രങ്ങളായി അദ്ദേഹം വേഷമിട്ടിട്ടുണ്ട്.