നമ്മുടെ ചുറ്റുവട്ടത്തെ ഒരു പ്രോഗ്രാം നടക്കുമ്പോൾ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് വൃത്തിയും വെടിപ്പും ഉള്ള ഒരിടം തൊട്ടടുത്ത് ഉണ്ടാവുക എന്നതാണ്. വലപ്പാടുകാർക്ക് ഇനി അതേക്കുറിച്ചുള്ള ആവലാതി വേണ്ട. വലപ്പാട്, ചന്തപ്പടിയിൽ പോലീസ് സ്റ്റേഷനു സമീപമാണ് മിനി കോൺഫറൻസ് ഹാൾ പ്രവർത്തിക്കുന്നത്. ഈ കഴിഞ്ഞ 13 ആം തിയതിയായിരുന്നു നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം. ഇതിനോടൊപ്പം അനുബന്ധ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

ആഘോഷങ്ങളും ആവശ്യങ്ങളും ഏതുമായികൊള്ളട്ടെ, അത് നടത്താൻ പറ്റുന്ന 100 സീറ്റിങ് കപ്പാസിറ്റി ഉള്ള എയർ കണ്ടീഷനിംഗ് കോൺഫറൻസ് ഹാൾ ആണ് ഇത്. മൈക്ക് ,പോഡിയം അടക്കമുള്ള സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. പരിസരവാസികൾക്ക് എളുപ്പം എത്താനുള്ള സൗകര്യവും വാഹനങ്ങളുടെ പാർക്കിങ് സൗകര്യവും ഇവിടെയുണ്ട്.
കൊടുങ്ങല്ലൂർ വാടാനപ്പള്ളി ഹൈവേയിൽ വലപ്പാട് ഭാഗത്തു നാട്ടിക ഫർക്ക റൂറൽ ബാങ്ക് പരിസരവാസികൾക്ക് ഉപയോഗപ്പെട്ടുത്താവുന്ന സൗകര്യമാണ് ബാങ്ക് മുന്നോട്ടു വെക്കുന്നത്. എല്ലാവിധ സൗകര്യങ്ങളുള്ള മിനി കോൺഫറൻസ് ഹാൾ സാധാരണക്കാർക്ക് മിതമായ നിരക്കിൽ വാടകയ്ക്കും നൽകും. മിനി കോൺഫെറൻസ് ഹാൾ ബുക്കിങ്ങിനായി ബാങ്കിന്റെ 0487 2395850 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. ആവശ്യക്കാർക്ക് ബാങ്കുമായി ബന്ധപ്പെട്ടാൽ ഹാൾ ബുക്ക് ചെയ്യാൻ സാധിക്കും.

Also Read https://thrissurtimes.com/?p=8653
-അനാമിക കൃഷ്ണൻ
ന്യൂസ്ഡെസ്‌ക് /തൃശ്ശൂർടൈംസ് / www.thrissurtimes.com