വയനാട്ടിലേക്ക് ഒരു കൈ സഹായവുമായി പായമ്മൽ ശത്രുഘ്ന സ്വാമി ക്ഷേത്രം ഭാരവാഹികൾ .വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ദുരിതത്തിലായ പ്രിയപ്പെട്ടവർക്കായി നാലമ്പല തീർത്ഥാടത്തോനുബന്ധിച്ച് പായമ്മൽ ശ്രീ ശത്രുഘ്ന സ്വാമി ക്ഷേത്രത്തിൽ ചൊവ്വാഴ്ച ലഭിച്ച മുഴുവൻ വരുമാനവും ദുരിതബാധിത പ്രദേശത്തേക്ക് നൽകാൻ ഒരുങ്ങി ക്ഷേത്രം ഭാരവാഹികൾ.
ചൊവ്വാഴ്ച ലഭിച്ച 3,04,480 രൂപയാണ് വയനാട്ടിലേക്കായി നൽകുകയെന്ന് പായമ്മൽ ദേവസ്വം ചെയർമാൻ നെടുമ്പുള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരി പത്രസമ്മേളനത്തിൽ അറിയിച്ചു.