നാലമ്പലദര്‍ശനം
കര്‍ക്കിടകത്തിലെ ക്ഷേത്രദര്‍ശനം മഹാപുണ്യമാണ്. അതിലും വിശേഷമാണ് നാലമ്പലദര്‍ശനം. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിവരെ ഒരേ ദിവസം ദര്‍ശനം നടത്താന്‍ കഴിയുംവിധം സമീപപ്രദേശങ്ങളിലായി നിര്‍മിച്ചിരിക്കുന്ന ക്ഷേത്രങ്ങളെയാണ് നാലമ്പലങ്ങള്‍ എന്നുപറയുന്നത്. തൃശ്ശൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ നാലമ്പലങ്ങളുണ്ട്. എങ്കിലും മധ്യകേരളത്തിലെ നാലമ്പലങ്ങള്‍ക്കാണ് കൂടുതല്‍ പ്രസിദ്ധി കൈവന്നിട്ടുള്ളത്. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം എന്നിവ തൃശ്ശൂര്‍ ജില്ലയിലാണ്. തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം എറണാകുളം ജില്ലയിലും.
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം
മലയാള മാസമായ കർക്കിടകത്തിൽ ഈ പുരാതന ക്ഷേത്രത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. നാലമ്പലം ദർശനം ദശരഥ രാജാവിൻ്റെ നാല് പുത്രന്മാർക്ക് സമർപ്പിച്ചിരിക്കുന്ന നാല് ക്ഷേത്രങ്ങൾ ഉൾക്കൊള്ളുന്നു. ഈ ക്ഷേത്രങ്ങളിലെല്ലാം ഒരേ ദിവസം ദർശനം നടത്തുന്നത് വളരെ പുണ്യകരമാണെന്ന് ഭക്തർ വിശ്വസിക്കുന്നു. തൃപ്രയാർ ശ്രീരാമ ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ഭരത ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് നാല് ക്ഷേത്രങ്ങൾ.
തൃപ്രയാർ ശ്രീരാമൻ കേരളത്തിലെ ശ്രീരാമക്ഷേത്രങ്ങളിൽ വച്ച് ഏറ്റവും പ്രസിദ്ധവും പുരാതനവുമായ രാമക്ഷേത്രമാണിത്. ത്യശൂർ നഗരത്തിൽ നിന്നും 25 കി.മി പടിഞ്ഞാറായി ഗുരുവായൂരിനും കൊടുങ്ങല്ലൂരിനും മധ്യേ തീരദേശ പാതയിൽ കനോലിപ്പുഴയുടെ തീരത്ത് അമ്പലം സ്‌ഥിതി ചെയ്യുന്നു ഇവിടെ തൊഴുതതിനു ശേഷമേ മറ്റു സ്‌ഥലങ്ങളിൽ പോകാൻ പാടുളളു ശാന്തമായ അന്തരീക്ഷവു പ്രകൃതി പശ്ചാത്തലവും ഭക്‌തരുടെ നീറുന്ന മനസ്സുകൾക്ക് സ്വസ്ഥതയും സമാധാനവുമേകുന്നു. അമ്പലത്തിന് 600 ൽ പരം വർഷങ്ങൾ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. ശ്രീരാമ വിഗ്രഹപ്രതിഷ്‌ഠയെക്കുറിച്ച് ചിന്തിക്കവേ ഒരു അശരീരി കേൾക്കാനിടയായത്രേ സമയമാവുമ്പോൾ ഒരു പക്ഷി പറന്നു വരുമെന്നും അത് വട്ടമിട്ടു പറക്കുന്നതിന് താഴെ വേണം പ്രതിഷ്ഠ നടത്തേണ്ടതെന്നുമായിരുന്നു അശരീരി മതാചാരപ്രകാരം നിർമ്മിച്ച പ്രതിഷ്ഠാ ദിനം സമാഗതമായെങ്കിലും പക്ഷിയെ കാത്തു നിന്ന പണ്ഡിതർക്ക് പക്ഷിയെ കാണാൻ സാധിക്കാതെ വരികയും നിരാശരരായി മഹൂർത്തത്തിൽ തന്നെ പ്രതിഷ്ഠ നടത്തുകയും ചെയ്തു. അപ്പോൾ പക്ഷി പ്രത്യക്ഷപ്പെട്ട് അത് വട്ടമിട്ടതിൻ്റെ താഴെയാണ് വലിയ ബലിക്കല്ല് സ്ഥിതി ചെയ്യുന്നത് എന്ന് പൂർവ്വികർ പറയുന്നു. അതുകൊണ്ട് ഈ ബലിക്കല്ലിന് പ്രധാന പ്രതിഷ്ഠയുടെ മഹത്വമാണു കല്‌പിക്കുന്നത്. പിൽക്കാലത്ത് ബലിക്കല്ല് ഇളകിക്കൊണ്ടിരുന്നു അങ്ങനെയിരിക്കെയാണ് പറച്ചി പെറ്റ പന്തിരുകുലത്തിൽ പ്രമുഖരായ നാറാണത്തു ഭ്രാന്തൻ തൃപ്രയാർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുകയും ബലിക്കല്ലിളകുന്നതു കണ്ട് അദ്ദേഹം അതുറപ്പിക്കപ്പെട്ടെന്നും ഐതിഹ്യം എന്നാൽ മറ്റൊരു ഐതിഹ്യം വില്വമംഗലം സ്വാമിയാർ ക്ഷേത്രദർശനത്തിനെത്തിയപ്പോൾ ശ്രീദേവിയും ഭൂമിദേവിയും ശ്രീകോവിലിൻ്റെ പടിഞ്ഞാറെ കവാടത്തിലൂടെ ശ്രീരാമനെ പൂജിക്കാൻ വരുന്നത് കണ്ട് അദ്ഭുതപ്പെട്ടത്രേ.
പ്രതിഷ്ഠയുടെ അപാകത നികത്തുന്നതിനായി ഈ രണ്ടു ദേവിമാരെയും അദ്ദേഹം ഇടത്തും വലത്തുമായി പ്രതിഷ്ഠിച്ച് പടിഞ്ഞാറേ കവാടം അടച്ചിട്ടു പോകുകയും ചെയ്തു. ഇന്നും ശ്രീകോവിലിന്റെ പടിഞ്ഞാറെ കവാടം അടച്ചിട്ടിരിക്കുകയാണ് ഇവിടെ നിന്നു.ശ്രീകൃഷ്ണ ദർശനം സ്വാമിയാർക്ക് കിട്ടിയതായും ഐതിഹ്യങ്ങളുണ്ട് ദക്ഷിണേന്ത്യയിലെ ഏറ്റവും ഭംഗിയേറിയതും പഴക്കമുള്ളതുമായ വലിയ വട്ടശ്രീകോവിലിൽ കിഴക്കു ദർശനമായി ശംഖ് ചക്ര ഗദയും അക്ഷരമാലയുമായി ശ്രീരാമൻ ചതുർബാഹുവായ വിഗ്രഹവുമാണ് പ്രതിഷ്ഠ. വടക്കു ഭാഗത്തായി ഗോശാല കൃഷ്ണന്റെയും ക്ഷേത്രമുണ്ട്. കൂടാതെ ഉപദേവതകളായി ഗണപതിയും ധർമ്മശാസ്താവും, ദക്ഷിണാ മൂർത്തിയും ഹനുമാന്റെ സാന്നിദ്ധ്യവുമുണ്ട് ചാത്തന്റെയും സങ്കല്പമുണ്ട് മിനുട്ട്, വെടിവഴിപാട്, അവൽ നിവേദ്യം, നെയ്പ്പായസം, തട്ടം എന്നിവയാണ് പ്രധാനവഴിപാടുകൾ മഹാബലിയിൽ നിന്നും മൂന്നടി മണ്ണ് ദാനം വാങ്ങിയ വാമനൻ വിശ്വരൂപം പൂണ്ട് ആദ്യത്തെ അടി അളക്കാൻ ഉയർത്തിയ വേളയിൽ സത്യലോകത്തിലേക്ക് ഉയർന്നു പൊങ്ങിയ പാദത്തിലെ പെരുവിരലിലെ നഖം കൊണ്ട് അണ്ഡകടാഹത്തിൻ്റെ മുകൾ ഭാഗത്ത് ചെറിയ ക്ഷതമുണ്ടായി.
ആ വിള്ളലിലുടെ ആദി ഗംഗാ തൃപ്പാദങ്ങളിൽ വീണ ശേഷം താഴേക്കൊഴുകി ഭൂമിയിലെത്തി തൃപ്പയാറായി ഇത് ലോപിച്ച് തൃപ്രയാറായി. അത് കുടികൊള്ളുന്ന ദേവൻ തൃപ്രയാറ്റു ദേവനായിപൂജ കർക്കിടകമാസത്തിൽ 3.30ന് നടതുറക്കും 12.30 ന് അടക്കും പന്തീരടി പൂജ, ഉച്ച പൂജ, അത്താഴ പൂജ എന്നിങ്ങനെ അഞ്ച് പൂജകളും മൂന്ന് ശിവേലികളുമുണ്ട്. നിർമ്മാല്യ ദർശനവും, അത്താഴപൂജ തൊഴുന്നതും ശ്രേയസ്‌കരമാണ് അത്താഴ ശീവേലിക്ക് സ്വർഗലോകത്തെ ദേവന്മാരെല്ലാം ഈ സമയത്തിവിടെത്തുന്നു എന്നാണ് വിശ്വാസം കൊടിയേറി ഉത്സവം പതിവില്ല ആറാട്ടു പുഴ പൂരത്തിൻ്റെ നായകത്വം ശ്രീരാമനാണ് 108 ദേവീ ദേവന്മാർ പങ്കെടുത്തിരുന്നെന്ന് ഐതീഹ്യം. ഇപ്പോൾ 23 ക്ഷേത്രങ്ങളാണ് പങ്കെടുക്കുന്നത് തൃപ്രയാറപ്പനെ ഭജിക്കുന്നത് കഠിന ശത്രുദോഷങ്ങളിൽ നന്നും മോചനവും, ബാധാ ഉപദ്രവത്തിൽ നിന്നും രക്ഷ നേടാനും സാധിക്കും. നേരിട്ടെത്തി തൊഴാൻ സാധിക്കാത്തവർ ഗ്രഹത്തിലിരുന്ന് തൃപ്പയാറപ്പനെ പ്രാർത്ഥിച്ചാൽ ദുരിത മോചനവും ഐശ്വര്യ വർദ്ധനവും ഉറപ്പ്.