Sunday, December 22, 2024
HomeAnnouncementsതൃശൂർ അകമല അതീവ അപകടാവസ്ഥയിൽ; 2 മണിക്കൂറിനുള്ളിൽ ആളുകളോട് വീടൊഴിയാൻ നിർദേശം
spot_img

തൃശൂർ അകമല അതീവ അപകടാവസ്ഥയിൽ; 2 മണിക്കൂറിനുള്ളിൽ ആളുകളോട് വീടൊഴിയാൻ നിർദേശം

തൃശ്ശർ: വടക്കാഞ്ചേരി അകമല അതീവ അപകടാവസ്ഥയിലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. നിലവിൽ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നിർദേശം നല്‍കിയത്. പ്രദേശത്തെ നൂറിലധികം കുടുംബങ്ങളോട് രണ്ടുമണിക്കൂറിനകം ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ ബന്ധു വീടുകളിലേക്കോ മാറാൻ വടക്കാഞ്ചേരി നഗരസഭ നിർദേശിച്ചു.

മഴക്കാലം കഴിയുന്നതുവരെ ഏതുനിമിഷവും പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടാകാമെന്ന് സീനിയർ ജിയോളജിസ്റ്റ് മനോജ് മീഡിയവണിനോട് പറഞ്ഞു. മഴക്കാലം കഴിയുന്നത് വരെ മാറി താമസിക്കണം.മഴക്കാലം കഴിയുന്നത് വരെ ഏത് നിമിഷവും ഉരുൾപൊട്ടൽ ഉണ്ടാകാം. മണ്ണിന് ബലക്കുറവുണ്ട്. ഒപ്പം മണ്ണിനടിയിലൂടെ ഉറവുള്ളതിനാൽ അപകടസാധ്യത വളരെ കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments