ഒരു ചെറുതാരകം
മുറ്റത്തെ മുല്ലയില്‍
ഇന്നലെ രാവില്‍
അടര്‍ന്നു വീണു
നേരം വെളുത്തിട്ടും
മേലോട്ട് പോകാതെ
നേരം വെളുത്തിട്ടും
മേലോട്ട് പോകാതെ
നക്ഷത്രമവിടെ തപസ്സിരുന്നു
ഓർമ്മകളിൽ ഉമ്പായി
പ്രണയത്തിന്റെ ഗസൽ അരങ്ങൊഴിഞ്ഞിട്ടു ഇന്ന് ആറു വര്ഷം .ഉമ്പായി പാടുകയായിരുന്നു. പ്രായഭേദമന്യേ ഏതൊരാളുടെയും മനസ്സിൽ പ്രണയത്തിന്റെയും വിരഹത്തിന്റെയും വേദനയുടെയും പെരുമഴ പെയ്യിച്ചുകൊണ്ട്’
നന്ദി പ്രിയസഖീ നന്ദീ,
നീ തന്നതിനെല്ലാം നന്ദീ’.
അല്ലെങ്കിൽ ‘
സുനയനെ സുമുഖി
സുമവദനെ സഖി…..എന്നോ അതുമല്ലെങ്കിൽ
‘ഒരിക്കൽ നീ പറഞ്ഞു പ്രണയം ദിവ്യമെന്ന്’ എന്നോ പാടി സംഗീതത്തെ ഒരു മതമാക്കി വളർത്തിയെടുത്ത ഗസലിന്റെ അത്ഭുതലോകം മലയാളികള്ക്കായി തുറന്നുവെച്ച ഉമ്പായിയുടെ
ഓർമ്മദിനം ഇന്ന് . ❤