Sunday, September 15, 2024
HomeLITERATUREജാലകങ്ങൾ ഇല്ലാത്ത വീട് പ്രകാശിതമായി
spot_img

ജാലകങ്ങൾ ഇല്ലാത്ത വീട് പ്രകാശിതമായി

തട്ട്പാറ എന്ന ഒരു കുടിയേറ്റ ഗ്രാമത്തിൽ നിന്നും യൂറോപ്പിലെ മിഡിൽസ്‌ബ്രോയിലേക്ക് പറിച്ചുനട്ട പ്രവാസിയായ എഴുത്തുകാരൻ ഷൈജു ആഗസ്‌തിയുടേതാണ് ഈ ഓർമ്മപുസ്തകം.

കുടിയേറ്റ ജീവിതങ്ങളുടെ കഥ പറയുന്ന ഓർമ്മക്കുറിപ്പുകളുടെ സമാഹാരം ‘ജാലകങ്ങൾ ഇല്ലാത്ത വീട്’ പ്രകാശിതമായി.
തട്ട്പാറ എന്ന ഒരു കുടിയേറ്റ ഗ്രാമത്തിൽ നിന്നും യൂറോപ്പിലെ മിഡിൽസ്‌ബ്രോയിലേക്ക് പറിച്ചുനട്ട പ്രവാസിയായ എഴുത്തുകാരൻ ഷൈജു ആഗസ്‌തിയുടേതാണ് ഈ ഓർമ്മപുസ്തകം. അങ്കമാലി എം.എൽ.എ റോജി എം ജോൺ പുസ്തകം പ്രകാശനം ചെയ്തു. ‘പോയകാലങ്ങളെ മറക്കാതെ റേഷൻ അരിയും മണ്ണെണ്ണയും വാങ്ങാൻ പോയതും ചെറിയ ജാലകങ്ങളില്ലാത്ത ഓലപ്പുരയുടെ ചാണകത്തറയിൽ നിന്ന് നിറയെ ജാലകങ്ങളുള്ള മനസ്സുമായി ഈ പുസ്‌തകത്തിൽ ആദ്യാവസാനം വരെ എഴുത്തുകാരൻ സംവദിക്കുന്നുണ്ടെന്ന്’ അദ്ദേഹം പറഞ്ഞു.

‘ജാലകങ്ങളില്ലാത്ത വീട്’ വായിച്ചു തീരുമ്പോൾ എണ്ണമറ്റ ജാലകങ്ങൾ തുറന്നിട്ട ഗൃഹാതുരതയുടെ തീരത്തേക്ക് ഓരോ വായനക്കാരനെയും പറിച്ച് നടുമെന്നുറപ്പാണ്. മലമുകളിലെ പ്രശാന്തതയിലേക്കും താഴ്വാരത്തെ മനുഷ്യരിലേക്കും തട്ടുപാറച്ചാലിലെ നീരൊഴുക്ക് പോലെ നനവ് പടർത്തി വെയിൽ കൊണ്ടതും വിയർത്തൊലിച്ചതും ഒറ്റയ്ക്കായിരുന്നില്ലെന്നും ഒരുപാടാളുകൾ ഒരുമിച്ച് നെയ്തെടുത്തതാണീ ജീവിതമെന്നുമുള്ള സാക്ഷ്യപത്രമാണ് ഈ കഥകളെല്ലാം പറഞ്ഞുതരുന്നതെന്നും ഈ പുസ്തകത്തിന്റെ അവതാരികയിൽ ഡോ. ജിൻറോ ജോൺ പറയുന്നുണ്ട്.

ഡോ. ജിൻറോ ജോൺ അധ്യക്ഷനായ ചടങ്ങിൽ ജിൻസൻ മാത്യു സ്വാഗതം പറഞ്ഞു. എഴുത്തുകാരന്റെ അമ്മ ഏല്യ ആഗസ്‌തി ആദ്യ പ്രതി ഏറ്റുവാങ്ങി. ബുക്കർ മീഡിയ എഡിറ്റർ ഇൻ ചീഫ് സനിതാഅനൂപ് ,സാജു മൂഞ്ഞേലി,എഴുത്തുകാരൻ ഷൈജു ആഗസ്‌തി തുടങ്ങിയവർ സംസാരിച്ചു.മഞ്ഞപ്ര കൃഷി പാഠശാലയിലായിരുന്നു പരിപാടി. തൃശൂർ ബുക്കർ മീഡിയ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ‘ജാലകങ്ങൾ ഇല്ലാത്ത വീട്’ മാതൃഭൂമിയിലും. കറന്റ് ബുക്സിലും, ബുക്കർ സ്റ്റോറിലും, ആമസോണിലും ലഭ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments