Sunday, September 15, 2024
HomeAnnouncements'വയനാടിനായി തൃശൂർ': ദുരിതബാധിതർക്ക് സഹായം എത്തിക്കാം
spot_img

‘വയനാടിനായി തൃശൂർ’: ദുരിതബാധിതർക്ക് സഹായം എത്തിക്കാം

കളക്ടറേറ്റിലുള്ള അനക്‌സ് ഹാളില്‍ സഹായ കേന്ദ്രം ആരംഭിച്ചു

വയനാട് വൈത്തിരി താലൂക്കിലെ വെള്ളരിമല വില്ലേജിൽ മുണ്ടക്കൈലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതത്തിലായവർക്ക് തൃശൂർ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ സഹായം എത്തിക്കുന്നു. അയ്യന്തോള്‍ കളക്ടറേറ്റിലുള്ള അനക്‌സ് ഹാളില്‍ സഹായ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. നാളെ (ജൂലൈ 31) രാവിലെ 8 മുതൽ രാത്രി 8 വരെ സഹായങ്ങൾ സ്വീകരിച്ച് തുടങ്ങും.

വസ്ത്രങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, കുടിവെള്ളം തുടങ്ങിയ അവശ്യ സാധനങ്ങൾ നൽകാൻ സന്നദ്ധതയുള്ള വ്യക്തികൾ, സംഘടനകൾ എന്നിവർ കളക്ട്റേറ്റ് കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ഉപയോ​ഗിക്കാത്ത വസ്ത്രങ്ങളും പായ്ക്ക് ചെയ്ത കേടുവരാത്ത ഭക്ഷ്യവസ്തുക്കളും മാത്രം ലഭ്യമാക്കാൻ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
കണ്‍ട്രോള്‍ റൂം- 9447074424, 1077

കിറ്റില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്ന അവശ്യ സാധനങ്ങള്‍

1) അരി, പയര്‍ തുടങ്ങിയ പലവ്യഞ്ജനങ്ങള്‍

2) മറ്റ് കേടുവരാത്ത ഭക്ഷ്യസാമഗ്രികള്‍

3) പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കുള്ള വസ്ത്രങ്ങള്‍

4) പുതപ്പുകള്‍, പായകള്‍, തലയണകൾ തുടങ്ങിയ അനുബന്ധ സാമഗ്രികള്‍

5) വിവിധ ഇനം പാത്രങ്ങള്‍, ബക്കറ്റുകള്‍

6) സോപ്പ്, സോപ്പ് പൊടി, ബ്ലീച്ചിങ് പൗഡര്‍, ടൂത്ത് പേസ്റ്റ്, ബ്രഷ് തുടങ്ങിയവ

7) സാനിറ്ററി നാപ്കിൻ, സ്വട്ടർ, റെയിൻ കോട്ട്, സ്ലിപ്പർ, ടവൽ, ടോർച്ച്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments