Tuesday, September 10, 2024
HomeBREAKING NEWSവയനാട് ഉരുൾപൊട്ടൽ; മരണസംഖ്യ 113 ആയി
spot_img

വയനാട് ഉരുൾപൊട്ടൽ; മരണസംഖ്യ 113 ആയി

കേരളം കണ്ട ഏറ്റവും വലിയ ദുരന്തഭൂമികളിലൊന്നായി വയനാട് ചൂരൽമല. ഉരുൾപൊട്ടലിൽ മരണസംഖ്യ മരണം 113 ആയി. മേപ്പാടി സിഎച്ച്സിയിൽ 52 മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ഇതിൽ 41 പേരെ തിരിച്ചറിഞ്ഞു. 22 പുരുഷൻമാരും 19 സ്ത്രീകളും മരിച്ചു. നിലമ്പൂരിൽ 33 മൃതദേഹങ്ങളും, 19 ശരീരഭാഗങ്ങളും വിംസിൽ 11 മൃതദേഹങ്ങളും ബത്തേരി ആശുപത്രിയിലും വൈത്തിരി ആശുപത്രിയിലും ഓരോ മൃതദേഹങ്ങളും സൂക്ഷിച്ചിട്ടുണ്ട്.

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലും ദുരിത മേഖലകളിലും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിനായി പൊതുവിതരണ വകുപ്പിന്റെയും സപ്ലൈകോയുടെയും നേതൃത്വത്തിലാണ് പ്രവര്ത്തുനം നടക്കുന്നത്. റേഷന്‍ കടകളിലും സപ്ലൈകോ വില്പനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ദുരന്ത മേഖലയിലേക്ക് 20,000 ലിറ്റര്‍ കുടി വെള്ളവുമായി ജല വിഭവ വകുപ്പിന്റെി രണ്ടു വാഹനങ്ങള്‍ എത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments