വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചുരല്‍മലയിലും വന്‍ ഉരുള്‍പൊട്ടലിൻ്റെ ഭാഗമായുണ്ടായ ഗുരുതരമായ ദുരന്തവും രക്ഷാപ്രവർത്തനവും പാർലമെൻ്റ് നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള എംപിമാർ. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രതിപക്ഷം പ്രതിഷേധം നടത്തി. ശൂന്യവേളയിൽ പരിഗണിക്കാം എന്ന് സ്പീക്കർ മറുപടി നൽകിയതോടെ കേരള എംപിമാർ പാർലമെൻ്റിൽ ബഹളം വെച്ചു. പ്രതിരോധ മന്ത്രി കാര്യങ്ങൾ അറിഞ്ഞിട്ടുണ്ടെന്നും മന്ത്രി കാര്യങ്ങൾ സഭയിൽ വിവരിക്കുമെന്നും സ്പീക്കർ പറഞ്ഞു.
എംപിമാർ ദുരന്ത മുഖത്തേക്ക് പോകുമെന്ന് ഷാഫി പറമ്പിൽ എംപി അറിയിച്ചു. ആരൊക്കെ പോകണമെന്ന് ഉടൻ തീരുമാനിക്കും