വടക്കൻ കേരളത്തിൽ അതി ശക്തമായും തെക്കോട്ട് ശക്തമായും മഴ പെയ്തേക്കും. കോട്ടയം,ഇടുക്കി,എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനം തിട്ട, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്ത മഴയ്ക്ക സാധ്യത. ഇടുക്കിയിൽ അതീവ ജാഗ്രത വേണം. തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് തീരങ്ങൾക്കു പ്രത്യേക ജാഗ്രത വേണം. രാത്രി 11.30 വരെ ഉയർന്ന തിര മാലയ്ക്കും കടലാക്രമണത്തിനും സാധ്യത. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു നിരോധനം.
പത്തനംതിട്ട മണിമല നദിയിൽ ഓറഞ്ച് അലർട്ട്. അച്ചൻ കോവിൽ, കോട്ടയം മണി മല(പുല്ലാക്കയർ സ്‌റ്റേഷൻ), തൊടുപുഴ(മണക്കാട് സ്റ്റേഷൻ), തൃശൂർ കരുവന്നൂർ(പാലകടവ് സ്റ്റേഷൻ), ഗായത്രി(കൊണ്ടാഴി സ്റ്റേഷൻ) എന്നീ നദികളിൽ യെലോ അലർട്ട്.