സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ നിയമനം:
മത്സ്യബോര്‍ഡ് കേന്ദ്ര കാര്യാലയത്തിലേക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടിയില്‍ ബ-ടെക്/ എം.സി.എ. പ്രായപരിധി- 21- 35 വയസ്. പ്രതിമാസ വേതനം 25000 രൂപ. സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍/ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍ രംഗത്ത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. തൃശൂര്‍ ജില്ലക്കാര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ കമ്മീഷണര്‍, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, പൂങ്കുന്നം, തൃശൂര്‍ – 680002 വിലാസത്തിലോ matsyaboard@gmail.com ഇ-മെയില്‍ വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.fisheries.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 0487 2383088.
മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒഴിവുകള്‍: മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. രാത്രിക്കാല ഡോക്ടര്‍- ടി.സി.എം.സി രജിസ്‌ട്രേഷന്‍ ഉള്ളവര്‍, ഫാര്‍മസിസ്റ്റ്, എക്‌സ്‌റേ ടെക്‌നീഷ്യന്‍, ലാബ് ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് ഡി.എം.ഇ അംഗീകൃത ഡിഗ്രി/ ഡിപ്ലോമ ഉള്ളവര്‍, ഫിസിയോതെറാപ്പിസ്റ്റ് ഒഴിവിലേക്ക് ബി.പി.സി ഡിഗ്രി, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവിലേക്ക് കമ്പ്യൂട്ടര്‍ അധിഷ്ഠിത ഡിഗ്രി/ ഡിപ്ലോമ, ഡ്രൈവര്‍ തസ്തിയിലേക്ക് ഹെവി ലൈസന്‍സ് ഉള്ളവര്‍ക്കും അപേക്ഷിക്കാം. സെക്യൂരിറ്റി ഒഴിവിലേക്ക് വിമുക്തഭടന്മാര്‍ക്ക് മുന്‍ഗണന നല്‍കും. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസില്‍ ജൂലൈ 24 വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487 2261840.