തൃശൂർ: ഭക്തർക്കായി പുതിയ നാലമ്പലദർശനപാത ഒരുക്കി കൊച്ചിൻ ദേവസ്വം ബോർഡ്. ശ്രീരാമ, ലക്ഷ്മണ പ്രതിഷ്ഠയുള്ള തിരുവില്വാമല ശ്രീവില്വാദ്രി നാഥക്ഷേത്രവും പാലക്കാട് ജില്ലയിലെ കുഴൽമന്ദത്തിനടുത്ത് പുൽപ്പരമന്ദം ഭരതക്ഷേത്രവും കുത്തന്നൂർ പഞ്ചായത്തിൽ കൽക്കു ളത്ത് ശത്രുഘ്ന ക്ഷേത്രവും ഉൾപ്പെടുത്തിയാണ് ഇത്. തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ ദർശനം കഴിഞ്ഞ് പെരിങ്ങാട്ടുകുറിശി, കോട്ടായി, കുഴൽമന്ദം സിഐ ഹൈസ്കൂൾ റോഡ് വഴി പുൽപ്പുരമന്ദം ഭരതപുരത്തെത്തി ഭരതനെ തൊഴുത് നേരെ കുത്തന്നൂർ റോഡിൽ 2 കിലോമീറ്റർ പിന്നിട്ട് കൽക്കുളത്ത് ശത്രുഘനനെയും തൊഴുത് നാലമ്പല ദർശനം പൂർത്തിയാക്കാം. 20 കിലോമീറ്ററിനകത്താണ് ഈ ക്ഷേത്രങ്ങൾ. താരതമ്യേന തിരക്കു കുറഞ്ഞതും പ്രകൃതിരമണീയവുമായ ദർശന പാതയാണിത്. വില്വാദ്രിനാഥ ക്ഷേത്രത്തിൽ എല്ലാ ദിവസവും പ്രസാദഊട്ട് 6 ഉണ്ടാകും. മെഡിക്കൽ സഹായവും പൊലീസ് സേവനവും ഏർ പ്പെടുത്തിയതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് എം.കെ. സുദർശൻ അറിയിച്ചു. കെഎ സ്ആർടിസി സ്പെഷൽ സർവീ സിനായി പാലക്കാട് ഡിപ്പോയ്ക്ക് ദേവസ്വം കത്ത് നൽകി.