Sunday, December 22, 2024
HomeCity Newsതൃശ്ശൂരിന്റെ കലക്ടർ മാമൻ ആന്ധ്രയിലേക്ക്
spot_img

തൃശ്ശൂരിന്റെ കലക്ടർ മാമൻ ആന്ധ്രയിലേക്ക്

തൃശൂർ: കലക്ട‌ർ വി.ആർ കൃഷ്‌ണതേജയെ കേരള കേഡറിൽ നിന്ന് ആന്ധ്ര കേഡറിലേക്കു മാറ്റിക്കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറങ്ങി. 3 വർഷത്തെ ഡപ്യൂട്ടേഷനിലാണു മാറ്റം ആന്ധ്ര ഉപമുഖ്യമന്ത്രി പവൻകല്യാണിൻ്റെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി തസ്തികയിൽ കൃഷ്ണ‌തേജയെ നിയമിക്കുന്നതിനു മുന്നോടിയായാണ് ഈ മാറ്റം. കേരളത്തിൽ പ്രളയകാലത്തും കോവിഡ് കാലത്തും കൃഷ്ണതേജ കലക്‌ടർ എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളാണ് പവൻ കല്യാണിൻ്റെ ഓഫിസിലേക്ക് അദ്ദേഹത്തെ ആവശ്യപ്പെടാൻ കാരണം. ഉപമുഖ്യമന്ത്രിയായ പവൻ കല്യാണിനു ഗ്രാമ വികസനം, പഞ്ചായത്തിരാജ് വകുപ്പുകളുടെ ചുമതലയുണ്ട് ആന്ധ്രയിലെ ഗുണ്ടൂർ സ്വദേശിയായ കൃഷ്ണതേജ 2015 ഐഎഎസ് ബാച്ച് ആണ്.

ത്യശൂരിൽ സബ് കലക്‌ടറും ആലപ്പുഴയിൽ കലക്‌ടറും ആയ ശേഷമാണു തൃശൂരിൽ കലക്‌ടറായി എത്തുന്നത്. ടൂറിസം വകുപ്പ് ഡയറക്ടറും ആയിരുന്നു. പ്രളയ കാലത്ത് ആലപ്പുഴ ജില്ലയിൽ കലക്‌ടർ ആയിരിക്കെ അവിടെ ദുരിതാശ്വാസ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വാർത്തകളിൽ നിറഞ്ഞിരുന്നു. കോവിഡ് കാലത്ത് മാതാപിതാക്കൾ നഷ്‌ടപ്പെട്ട കുട്ടികളുടെ പഠനത്തിന് പ്രായോജകരെ കണ്ടെത്തുന്ന പദ്ധതിയും ശ്രദ്ധേയമായി. ആലപ്പുഴ, തൃശൂർ ജില്ലകളിലായി മുന്നൂറോളം വിദ്യാർഥികളാണ് ഈ പദ്ധതിയുടെ ഗുണഭോക്‌താക്കളായുള്ളത്. ഒട്ടേറെ ഐഎഎസ് ഓഫിസർമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പവൻ കല്യാണിന്റെ ഓഫീസ് കൃഷ്‌ണതേജയെ തിരഞ്ഞെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments