ഡോ. വന്ദനദാസ് കൊലപാതകക്കേസില്‍ പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി തള്ളുന്നുവെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ ഉത്തരവില്‍ വ്യക്തമാക്കി. വിടുതല്‍ ഹര്‍ജി തള്ളിയതോടെ വിചാരണക്കുള്ള സ്‌റ്റേയും നീങ്ങി. കേസില്‍ കൊലപാതകക്കുറ്റം നില നില്‍ക്കില്ലെന്നായിരുന്നു സന്ദീപിന്റെ വാദം.

കേസില്‍ സന്ദീപിന്റെ വിടുതല്‍ ഹര്‍ജി നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. ഡോ. വന്ദന ദാസിനെ കരുതിക്കൂട്ടി കൊലപ്പെടുത്തുകയായിരുന്നില്ല. ഒരു സ്ഥലത്തു നിന്നും മര്‍ദ്ദനമേറ്റതിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. അന്നേരം പ്രത്യേക മാനസികാവസ്ഥയിലായിരുന്നുവെന്നും സന്ദീപ് ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു.