Wednesday, October 30, 2024
HomeKeralaഇരിട്ടി: കാണാതായ 2 പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
spot_img

ഇരിട്ടി: കാണാതായ 2 പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

ഇരിട്ടി: പുഴയിൽ കാണാതായ 2 പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ചയാണ് വിദ്യാർത്ഥികൾ പടിയൂർ പൂവൻ ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. എടയന്നൂർ സ്വദേശി ഷഹർബാന, ചക്കരക്കൽ സ്വദേശി സൂര്യ എന്നിവരാണ് പുഴയിൽ വീണത്. എടയന്നൂർ സ്വദേശിനി ഷഹർബാനയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ചക്കരക്കൽ സ്വദേശി സൂര്യക്കായി തെരച്ചിൽ പുരോ​ഗമിക്കുകയാണ്. സുഹ‍ൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു വിദ്യാർത്ഥിനികൾ. തെരച്ചിലിനായി എൻഡിആഐർഎഫിന്റെ 30 അം​ഗ സംഘവും ഫയർ ഫോഴ്സിന്റെ അഞ്ച് യുണീറ്റുമുണ്ട്. നാട്ടുകാരുടെ സഹായത്തോടെയാണ് തെരച്ചിൽ പുര​ഗമിക്കുന്നത്. പുഴയുടെ താഴ്ഭ​ഗത്ത് പഴശി ഡാമാണ്.

മഴക്കാലമായതിനാൽ ഡാമിന്റെ ഷട്ടറുകൾ തുറന്നിരുന്നു. ശക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നു.സെമസ്റ്റർ പരീക്ഷ കഴിഞ്ഞശേഷം സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ഇവർ. സൈക്കോളജി ബിരുദ വിദ്യാർത്ഥിനികളാണ് ഇരുവരും. ചിത്രങ്ങളെടുക്കാൻ വേണ്ടിയാണ് വിദ്യാർത്ഥിനികൾ പുഴയുടെ സമീപത്ത് എത്തിയത്. ഇതിനിടെ പുഴയിലിറങ്ങിയിരുന്നു. ഈ സമയത്താണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments