Wednesday, October 30, 2024
HomeBlogറീല്‍സ് എടുത്ത ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്ന് സിപിഐഎം നേതാവ്
spot_img

റീല്‍സ് എടുത്ത ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്ന് സിപിഐഎം നേതാവ്

തിരുവല്ല നഗരസഭ ഓഫീസില്‍ നടന്നത് അഴിഞ്ഞാട്ടമെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം കെ വരദരാജന്‍. ജീവനക്കാര്‍ക്കെതിരായ നടപടി വേഗത്തിലാക്കി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് വരദരാജന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഓഫീസിനുള്ളില്‍ ജീവനക്കാര്‍ റീല്‍സ് എടുത്തതുമായി ബന്ധപ്പെട്ട സംഭവത്തിലായിരുന്നു പ്രതികരണം. വിവാദം മന്ത്രി പിന്‍വലിച്ചതോടെ അവസാനിച്ചിരുന്നു. അതിനിടെയാണ് പ്രതികരണം ചര്‍ച്ചയായതോടെ പോസ്റ്റ് വരദരാജന്‍ പിന്‍വലിച്ചു.

‘തിരുവല്ല മുന്‍സിപ്പല്‍ ആഫീസില്‍ നടന്നത് അഴിഞ്ഞാട്ടം. സംഘടനകള്‍ ഒന്നും പറഞ്ഞു കണ്ടില്ല. കാര്യക്ഷമമായ സിവില്‍ സര്‍വ്വീസ്. എങ്ങനെ ഇവരെ തുടരാന്‍ അനുവദിക്കും. നടപടി വേഗത്തിലാക്കി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം’ എന്നായിരുന്നു വരദരാജന്റെ പോസ്റ്റ്.

തിരുവല്ല നഗരസഭയില്‍ അവധി ദിനം ജോലിക്കെത്തിയ ജീവനക്കാര്‍ ഓഫീസിനുള്ളില്‍ വെച്ച് ചിത്രീകരിച്ച റീല്‍ ആയിരുന്നു വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. എന്നാല്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കില്ലെന്നും അവധി ദിവസവും ജോലിക്കെത്തിയ ജീവനക്കാരെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നുമായിരുന്നു മന്ത്രി എം ബി രാജേഷിന്റെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments