ഒക്ടോബർ 9 ഇന്ന് വിപ്ലവനായകൻ ചെഗുവേരയുടെ രക്തസാക്ഷി ദിനം. 39 വർഷം എന്ന ചെറിയകാലയളവിനുള്ളിൽ ഒരു വലിയ ചരിത്രം തന്റെ പേരിൽ എഴുതിച്ചേർത്ത് തലയുയർത്തി മരണത്തെ നേരിട്ട പോരാളി കൊല്ലപ്പെട്ട് 46 വർഷം കഴിയുമ്പോഴും ചെഗുവേരയുടെ സ്മരണകൾ ഇന്നു വിപ്ലവയുവത്വത്തിൽ കത്തിജ്വലിച്ചുനിൽക്കുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഒരിക്കൽ കൂടെ ജീവൻ വയ്ക്കുന്നു ‘കൊല്ലാം, പക്ഷേ തോൽപിക്കാനാവില്ല.
അർജന്റീനയിൽ ജനിച്ച് മാർക്കിസ്റ്റ് വിപ്ലവകാരിയും അന്തർദേശീയ ഗറില്ലയുടെ നേതാവുമായിരുന്ന ഏർണസ്റ്റ് ഗുവേര ഡി ലാ സെർന എന്നും ചെഗുവേരയെന്നോ ‘ചെ’ എന്നോ മാത്രം അറിയപ്പെട്ടു അണയാത്ത വിപ്ലവ വീര്യം ജ്വലിക്കുന്ന കണ്ണുൾ ചുണ്ടിലെ നിഗൂഢമായ പുഞ്ചിരി, എരിയുന്ന ചുരുട്ടും പിന്നെ തലിയിലെ ചുവപ്പ് നക്ഷത്രം തുന്നിച്ചേർത്ത തൊപ്പിയും പാട്ടാളകുപ്പായവും
ആദ്യ കാഴ്ചയിൽ ചിലപ്പോൾ ഒരു അധോലോക നായകന്റെ ഭാവം മറ്റു ചിലപ്പോൾ നിഷേധയുവത്വത്തിന്റെ പ്രതീകം അല്ലെങ്കിൽ പുരുഷ സൗന്ദര്യത്തിന്റെ ഗാഭീര്യം, ‘ചെ’ യെകുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ ആദ്യകാഴ്ചയിൽ നിന്നാകാം എന്ന് കരുതി പക്ഷേ ബാഹ്യരൂപത്തിനപ്പുറം ആ വിപ്ലവനായകന്റെ കഥപറയാൻ പേന ചുവപ്പിൽ തന്നെ മുക്കിയെടുക്കേണ്ടിവരും
ചെറുപ്പത്തിൽ വൈദ്യപഠനം നടത്തിയ ചെ ദക്ഷിണ അമേരിക്കയിലുടനീള നടത്തിയ യാത്രകളിലൂടെ ജനങ്ങളുടെ ദാരിദ്രജീവിതത്തെ കുറിച്ച് മനസ്സിലാക്കുകയും സാമ്പത്തിക അസമത്വങ്ങൾക്കുള്ള പ്രതിവിധി വിപ്ലവമാണെന്ന നിലപാടിലെത്തിച്ചേരുകയായിരുന്നു
1956ൽ മെക്സികോയിലായിരിക്കുമ്പോൾ ചെഗുവേര ഫിഡൽ കാസ്ട്രോയുടെ വിപ്ലവ പാർട്ടിയായ മുന്നേറ്റസേനയിൽ ചേർന്നു തുടർന്നുള്ള വിപ്ലവ ജീവിതം മാതൃകയും ആവേശവുമായിരുന്നു കുറെ നല്ല പുസ്തകങ്ങളിലൂടെയും അദ്ദേഹം തന്റെ നിലാപാട് തലമുറകൾക്ക് കൈമാറി
ചെഗുവേര എന്ന ചെ
ഏർണസ്‌റ്റോ ഗുവേര ഡി ല സെർന എന്ന ഈ പോരാളി എന്നും ചെഗുവേര എന്നോ ‘ചെ’ യെന്നോ മാത്രം അറിയപ്പെട്ടു
വിപ്ലവം
ക്യൂബൻ വിപ്ലവത്തിന്റെ പ്രധാന നേതാവായിരുന്ന ചെ അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള സായുധപോരാട്ടങ്ങളുടെ മാർഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ചു
പ്രേരണ
ചെറുപ്പത്തിൽ വൈദ്യപഠനം നടത്തിയ ചെഗുവേരയ്ക്ക്, ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ യാത്രകളിൽ ജനങ്ങളുടെ ദരിദ്രമായ ചുറ്റുപാടുകൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു ഈ യാത്രകളുടെ അനുഭവങ്ങളും അതിൽ നിന്നുൾക്കൊണ്ട നിരീക്ഷണങ്ങളും ഈ പ്രദേശത്തെ സാമൂഹിക സാമ്പത്തിക അസമത്വങ്ങൾക്കുള്ള പ്രതിവിധി വിപ്ലവമാണെന്ന നിലപാടിലെത്തിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
മാർക്‌സിസം
മാർക്സിസത്തെ പറ്റി കൂടുതലായി പഠിക്കാനും ഗ്വാട്ടിമാലയിൽ പ്രസിഡന്റ് ജേക്കബ് അർബൻസ് ഗുസ്മാൻ നടത്തിയ പരിഷ്ക്കാരങ്ങളെ പറ്റി അറിയാനും ഈ അന്വേഷണങ്ങൾ ഇടയാക്കി ഗ്വാട്ടിമാലയിലെ കമ്യൂണിസ്റ്റ് സർക്കാരിൽ വ്യവസായമന്ത്രി, ദേശീയ ബാങ്കിന്റെ ചെയർമാൻ തുടങ്ങിയ തസ്തികകൾ വഹിക്കുകയും ചെയ്തു.
ഫിഡൽ കാസ്ട്രോ
1956ൽ മെക്സിക്കോയിൽ ആയിരിക്കുമ്പോൾ ചെഗുവേര ഫിഡൽ കാസ്ട്രോയുടെ വിപ്ലവ പാർട്ടിയായ ജൂലൈ 26ലെ മുന്നേറ്റ സേനയിൽ ചേർന്നു
ബൊളിവിയയിലേക്ക്
പുതിയ ഭരണകൂടത്തിൽ പല പ്രധാന തസ്തികകളും വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതുകയും ചെയ്ത ചെഗുവേര 1965ൽ കോംഗോയിലും തുടർന്ന് ബൊളീവിയയിലും വിപ്ലവം സംഘടിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ക്യൂബ വിട്ടു
മരണം
ബൊളീവിയയിൽ വെച്ച് സി.ഐ.ഐ യുടേയും അമേരിക്കൻ ഐക്യനാടുകളിലെ സൈന്യത്തിന്റെ പ്രത്യേക സേനയുടേയും സഹായത്തോടെയുള്ള ഒരു ആക്രമണത്തിൽ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബർ 9നു ബൊളീവിയൻ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയിൽ വെച്ച് വിചാരണ കൂടാതെ വധിച്ചു
മരണാനന്തരം
മരണത്തിനു ശേഷം ചെഗുവേര സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ ഒരു പ്രതീകമായി മാറുകയും ലോകമെമ്പാടുമുള്ള പോപ് സംസ്‌കാരത്തിന്റെ ബിംബങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുകയും ചെയ്തു
ചെഗുവേരയുടെ ചിത്രങ്ങൾ
ആൽബർട്ടോ കോർദയെടുത്ത ചെഗുവേരയുടെ ചിത്രം പ്രമുഖപ്രചാരം നേടി, ടീഷർട്ടുകളിലും പ്രതിഷേധ ബാനറുകളിലും മറ്റും സ്ഥിരം കാഴ്ചയായി അമേരിക്കയിലെ മേരിലാൻഡ് സർവ്വകലാശാല ഈ ചിത്രത്തെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രമെന്നും ഇരുപതാം നൂറ്റാണ്ടിന്റെ പ്രതീകമെന്നും വിശേഷിപ്പിച്ചു