മലപ്പുറം: 12 കിലോ കഞ്ചാവുമായി രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.തിരൂർ എക്‌സൈസ് സർക്കിൾ ഓഫിസും എക്‌സൈസ് കമീഷണറുടെ ഉത്തര മേഖല സ്‌ക്വാഡും തിരൂർ എക്‌സൈസ് റേഞ്ച് ഓഫിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റിലായത്. ബംഗാൾ സ്വദേശികളായ പാറുൽ ബീവി (38), അർജുന ബീവി (44), തിരൂരങ്ങാടി തെന്നല സ്വദേശി റഫീഖ് (38) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ സംഭവം. തിരൂർ റെയിൽവേ സ്റ്റേഷൻ സിറ്റി ജങ്ഷൻ റോഡിൽവെച്ചാണ് കഞ്ചാവുമായി പ്രതികൾ വലയിലായത്.എക്‌സൈസ് കമീഷണറുടെ ഉത്തര മേഖല സ്‌ക്വാഡ് ഇൻസ്പെക്ടർ ടി ഷിജുമോൻ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കഞ്ചാവ് കടത്തുകയായിരുന്ന കെ എൽ 10 എ ഇ 6026 നമ്പർ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.