Sunday, September 15, 2024
HomeEntertainmentഉള്ളൊഴുക്കിന്റെ റിയൽസ്റ്റോറി : ക്രിസ്റ്റോ ടോമി
spot_img

ഉള്ളൊഴുക്കിന്റെ റിയൽസ്റ്റോറി : ക്രിസ്റ്റോ ടോമി

2005ൽ വീട്ടിൽ നടന്ന ഒരു സംഭവമാണ് ഉള്ളൊഴുക്കിനു പ്രേരണ. കുട്ടനാട്ടിലാണ് അമ്മവീട്. അവിടെ എല്ലാ വർഷവും വെള്ളം പൊങ്ങും. ആ സമയത്താണ് അച്ചാച്ചൻ മരിച്ചത്. അടക്കം നടത്താൻ എന്തു ചെയ്യണമെന്നറിയാതെ എട്ടൊമ്പതു ദിവസം കാത്തിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോൾത്തന്നെ ഇതാവണം ആദ്യ സിനിമ എന്നു തീരുമാനിച്ചിരുന്നു. 2016ൽ എഴുത്തുതുടങ്ങി.

                                                                                        കുട്ടനാട്ടിലെ മുട്ടാറിൽ അച്ചാച്ചൻ മരിച്ച വീട്ടിൽത്തന്നെയായിരുന്നു ഷൂട്ടിംഗ്. ഒറിജിനൽ മഴയത്താണ് ഷൂട്ട് ചെയ്യാൻ പോയത്. സിനിമയിൽ കാണുന്നത് വെള്ളപ്പൊക്കം അപ്പോഴില്ല. വീടിനു മുന്നിൽ ആറും പിന്നിൽ പാടവും. ഒരേക്കർ സ്ഥലം അടച്ചുകെട്ടി വെള്ളം പമ്പ് ചെയ്ത് നിറച്ചു വെള്ളപ്പൊക്കം സൃഷ്ടിച്ചു. 70 ശതമാനം സീനുകളും മഴയിലും വെള്ളപ്പൊക്കത്തിലുമാണ്.

സിങ്ക്സൗണ്ട് റിക്കാർഡിംഗ് വിജയിക്കുമോ എന്ന ടെൻഷനുണ്ടായിരുന്നു. പക്ഷേ, ജയദേവൻ ചക്കാടത്തിൻ്റെയും അനിൽ രാധാകൃഷ്ണന്റെയും അ – നുഭവപരിചയം തുണച്ചു. കഥാപാത്രങ്ങളുടെ പെർഫോമൻസിലെ സത്യ സന്ധത… ആ ഇമോഷനുകൾ സിങ്ക് സൗണ്ടിൽ അതുപോലെ കിട്ടി. അതു – ഡബ്ബിംഗിൽ ക്രിയേറ്റ് ചെയ്യാനാവില്ല. ഇവയെല്ലാം വെല്ലുവിളികൾ ആയിരുന്നു

2017ൽ എൻഎഫ്‌ഡിസിയുടെ സ്ക്രീൻ റൈറ്റേഴ്‌സ് ലാബിൽ ഈ സ്ക്രിപ്റ്റുമായി പങ്കെടുത്തു. 2018ൽ മുംബൈയിൽ സിനിസ്ഥാൻ സംഘടിപ്പിച്ച സ്റ്റോറി ടെല്ലേഴ്‌സ് സ്ക്രിപ്റ്റ് മത്സരത്തിൽ ഉള്ളൊഴുക്കിന് ഒന്നാം സമ്മാനം. തുടർന്നാണ് ഇതിൻ്റെ നിർമാതാക്കളിലൊരാളായ ഹണി ട്രെഹാൻ എ ന്നെ സമീപിച്ചത്. പിന്നീടു റോണി സ്ക്രൂവാല, അഭിഷേക് ച്യുബെ എന്നിവരും ചേർന്നു. കോവിഡിനു ശേഷം 2022ലാണു ചിത്രീകരണം തുടങ്ങാ നായത്. അന്നു രണ്ടാമതെത്തിയ സ്ക്രിപ്റ്റാണ് ആമീർഖാൻ നിർമിച്ച ലാപതാ ലേഡീസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments