Saturday, July 27, 2024
spot_img
HomeLifestyleപക്ഷിപ്പനിയെ പ്രതിരോധിക്കാം
spot_img

പക്ഷിപ്പനിയെ പ്രതിരോധിക്കാം

പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ നമ്മുടെ ആരോഗ്യം, അതായത് പക്ഷിപ്പനി ബാധിത മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം എന്ന് നോക്കാം. ഒന്നാമതായി ചെയ്യേണ്ടത് പക്ഷികളുമായി, പ്രത്യേകിച്ച് അസുഖമുള്ളതോ ചത്തതോ ആയ പക്ഷികളുമായി അടുത്ത് പെരുമാറുന്നത് ഒഴിവാക്കുക എന്നതാണ്. ഇവയുടെ വിസർജ്യം മൂലം മലിനമാവുന്ന പ്രതലങ്ങളിൽ സ്പർശിക്കുന്നതും ഇടപഴകുന്നതും നിർത്തണം. ഇത്തരം അടുത്തിടപഴകൽ നിങ്ങൾക്ക് രോഗസാധ്യത സൃഷ്ടിച്ചേക്കാം എന്ന് വിദഗ്ധർ പറയുന്നു. രോഗബാധിത കാലയളവിൽ കോഴിയിറച്ചികഴിക്കുന്നത് കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ഇനി അഥവാ കഴിക്കുന്നെങ്കിൽ വൈറസിനെ നശിപ്പിക്കാൻ അവ കുറഞ്ഞത് 165⁰ F വരെ ആന്തരിക താപനിലയിൽ പാകം ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. കുക്കർ ഉപയോഗിച്ച് നന്നായി വേവിച്ച മാംസം ഉപയോഗിക്കുന്നതാണ് നല്ലത്.


വീട്ടിൽ ആർക്കെങ്കിലും അസുഖ ലക്ഷണങ്ങളായ പനിയോ മറ്റോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അവരുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കുക. വൈറസ് അവരിൽ നിന്ന് നിങ്ങളിലേക്ക് പകരാതിരിക്കാൻ ഇത് നിങ്ങളെ സഹായിക്കും. കൂടാതെ കുറഞ്ഞത് 20 സെക്കൻഡ് എങ്കിലും സോപ്പ് ഉപയോഗിച്ച് നിങ്ങളുടെ കൈകൾ ഇടയ്ക്കിടെ കഴുകുക. പ്രത്യേകിച്ച് ചുമക്കും തുമ്മലിനും ശേഷം കൈ കഴുകുന്നത് നിർബന്ധമാണ്. രോഗവുമായി ബന്ധപ്പെട്ട് അധികൃതർ നൽകുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക എന്നതാണ് മറ്റൊരു കാര്യം. രോഗത്തെക്കുറിച്ച് വരുന്ന പുതിയ വിവരങ്ങൾ സമയത്ത് മനസ്സിലാക്കി പ്രതിരോധ നടപടികൾ സ്വീകരിക്കാനും ശ്രമിക്കണം. മത്സ്യവും മാംസവും എല്ലാം കേരളീയരുടെ ഭക്ഷണരീതികളിൽ നിന്ന് ഒഴിവാക്കാനാവാത്ത വിഭവങ്ങളാണ്. എന്നാൽ സാഹചര്യം മനസ്സിലാക്കി അതിനോട് ഇണങ്ങി ജീവിക്കുക എന്നതും പ്രധാനമാണ്. പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ ഇത്തരം സാധ്യതകൾ മനസ്സിലാക്കി ജാഗ്രത പുലർത്തേണ്ടതും പ്രധാനമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments