Saturday, July 27, 2024
spot_img
HomeThrissur Newsഗുരുവായൂർ ക്ഷേത്ര സുരക്ഷ: ചുറ്റും സ്‌ഥലമെടുക്കുന്നു
spot_img

ഗുരുവായൂർ ക്ഷേത്ര സുരക്ഷ: ചുറ്റും സ്‌ഥലമെടുക്കുന്നു

ഗുരുവായൂർഃ ക്ഷേത്രത്തിനു ചുറ്റും 100 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. കലക്ടറേറ്റിലെ ലാൻഡ് അക്വിസിഷൻ ഉദ്യോഗസ്ഥരും ദേവസ്വം ഉദ്യോഗസ്ഥരും ഇന്നലെ സ്ഥല പരിശോധന നടത്തി. കേന്ദ്ര സുരക്ഷാസേനയുടെ നിർദേശം കണക്കിലെടുത്താണ് ദേവസ്വം സ്ഥ‌ലം ഏറ്റെടുക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ അനുമതിയുണ്ട്. 100 മീറ്ററിനു ചുറ്റും മതിൽ നിർമിച്ച് 4 പ്രവേശന കവാടം മാത്രമാക്കി കനത്ത സുരക്ഷ ഏർപ്പെടുത്തും. സ്ഥലത്തിന്റെ വിസ്തീർണം,സർവേ നമ്പർ, കെട്ടിടങ്ങളുടെ വിവരങ്ങൾ എന്നിവ ഇന്നലെ രേഖപ്പെടുത്തി. അതിർത്തി നിർണയം, കൃത്യമായ വിസ്തീർണം കണക്കാക്കൽ എന്നിവ പിന്നീടു നടക്കും. അതിനുശേഷം സാമൂഹികാഘാത പഠനം നടത്തി, വില നിശ്ചയിക്കും. സ്ഥലവില ട്രഷറിയിൽ അടയ്ക്കാൻ ദേവസ്വത്തോട് ആവശ്യപ്പെടും. ദേവസ്വം ബജറ്റിൽ 210 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ക്ഷേത്രപരിസരത്തു നിലവിൽ റജിസ്ട്രേഷൻ നടക്കുന്ന വിലയു ടെ ഇരട്ടി നഷ്ടപരിഹാരമായി നൽകും. കച്ചവടക്കാർക്ക് ബദൽ സംവിധാനം ഉണ്ടാകും.

സ്‌ഥല പരിശോധനയിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്‌ഥർ, കലക്ടറേറ്റി ലെ ലാൻഡ് അക്വിസിഷൻ തഹസിൽദാർ സുനിൽകുമാർ, റവന്യൂ ഇൻസ്പെക്ടർമാർ, സർവേ യർമാർ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments