Saturday, July 27, 2024
spot_img
HomeCity Newsഓർമകളിൽ മാടമ്പ് കുഞ്ഞുകുട്ടൻ
spot_img

ഓർമകളിൽ മാടമ്പ് കുഞ്ഞുകുട്ടൻ


കിരാലൂരിന്റെ വായനക്കാലം നമുക്ക് തന്ന എഴുത്തുകാരൻ ആയിരുന്നു മാടമ്പ് കുഞ്ഞുകുട്ടൻ .തിരക്കഥാകൃത്തും അഭിനേതാവും സാംസ്‌കാരിക പ്രവർത്തകനും ആയിരുന്ന അദ്ദേഹം ഓര്മ ആയിട്ടു ഇന്ന് മൂന്നുവർഷങ്ങൾ.
1941 ജൂൺ 23 ന് തൃശ്ശൂർ ജില്ലയിലെ കിരാലൂർ എന്ന ചെറിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്.മാടമ്പ് മനയില്‍ ശങ്കരന്‍ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജ്ജനത്തിന്റേയും മകനായാണ് ജനനം.1983-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ഇദ്ദേഹത്തിന് മഹാപ്രസ്ഥാനം എന്ന നോവലിനു ലഭിച്ചു. പ്രശസ്ത മലയാളചലച്ചിത്രസംവിധായകനായ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ൽ ഇദ്ദേഹത്തിന് മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിക്കുകയുണ്ടായി. ആനച്ചന്തം, വടക്കുംനാഥൻ, കരുണം തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിനിമയ്ക്ക് പുറമെ സാഹിത്യം, തത്വചിന്ത, വേദം, മാതംഗശാസ്ത്രം എന്നിവയിലെല്ലാം ആഴത്തിലുള്ള അറിവുണ്ടായിരുന്നു. മഹാപ്രസ്ഥാനം, ഭ്രഷ്ട്, പാതാളം, ആര്യാവർത്തം, തോന്ന്യാസം, അശ്വത്ഥാമാവ് തുടങ്ങി പത്തോളം നോവലുകൾ എഴുതിയിട്ടുണ്ട്.കൂടാതെ തപസ്യ കലാസാഹിത്യവേദി സംസ്ഥാന പ്രസിഡന്റ് ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .കൊടുങ്ങല്ലൂരില്‍ സംസ്കൃത അദ്ധ്യാപകന്‍ ആയും അമ്പലത്തില്‍ ശാന്തി ആയും ജോലി നോക്കി. ആകാശവാണിയിലും മാടമ്പ് ജോലി ചെയ്തിട്ടുണ്ട്.2021 മെയ് 11ന് കോവിഡിനെ തുടര്‍ന്ന് അദ്ദേഹം മരണത്തിന് കിഴടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments