Saturday, July 27, 2024
spot_img
HomeKeralaമെയ്ദിനത്തിൽ ചലച്ചിത്രതൊഴിലാളി സംഗമവുമായി ഫെഫ്ക
spot_img

മെയ്ദിനത്തിൽ ചലച്ചിത്രതൊഴിലാളി സംഗമവുമായി ഫെഫ്ക

എറണാകുളംഃ ഫെഫ്ക ആർട്ട് ഡയറക്ടേഴ്സ് യൂണിയൻ വാർഷിക പൊതുയോഗവും ചലച്ചിത്രതൊഴിലാളി സംഗമവും മെയ്ദിനത്തിൽ നടന്നു.സിനിമാ തൊഴിലാളികളുടെ ഇൻഷുറൻസ്, ജോലിയുടെ സമയക്രമം എന്നീ വിഷയങ്ങളിൽ ചർച്ച നടന്നു. പഴയ കാല കലാസംവിധായകരെയും സംസ്ഥാനഅവാർഡ് ജേതാക്കളെയും മെമ്പർമാരുടെ മക്കളിൽ പഠനത്തിൽ ഉയർന്ന മാർക്ക് നേടിയവരെയും ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികൾക്കുള്ള പഠനസാമഗ്രികളുടെ വിതരണവും നടന്നു.സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു. സെക്രട്ടറി നിമേഷ് താനൂർ, പ്രസിഡന്റ് എം. ബാവ, ട്രെഷറർ ഷാജിമുകുന്ദ് എന്നിവർ സംസാരിച്ചു. എറണാകുളം ആശിർഭവൻ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments