Wednesday, May 29, 2024
spot_img
HomeLITERATUREകൈ വിടർത്തുന്ന കാലവുമായി വി എസ്.ഷൈൻ
spot_img

കൈ വിടർത്തുന്ന കാലവുമായി വി എസ്.ഷൈൻ

ടി എൻ ഉണ്ണികൃഷ്ണൻ

മാതൃഭൂമിയുടെ ഫോട്ടോഗ്രാഫർ ആയിരുന്ന ഷൈനിൻ്റെ , വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രസീദ്ധികരിച്ച ലേഖന സമാഹാരത്തിന്റെ പേരാണ് കൈവിടർത്തുന്ന കാലം, ഇതിൽ പച്ചയായ മനുഷ്യരുടെ ജീവിതം വിളക്കിചേർത്തിരിക്കുന്നു, സ്വന്തം യാത്രാനുഭങ്ങൾ , ചരിത്രം, മലയാളിയുടെ അഭിമാനവും, തൃശ്ശൂർക്കാരുടെ സ്വകാര്യ അഹങ്കാരവുമായ പൂരക്കാഴ്ചയുടെ വസന്തോത്സവം തന്നെ തീർത്തിരിക്കുന്നു . വലിയ അദ്ധ്യത്മിക ചിന്തകളെ ഉണർത്തുന്ന ലേഖനങ്ങൾ, കല, സാഹിത്യം ചരിത്രം, എന്നു വേണ്ട മനുഷ്യ ജീവിതത്തിൻ്റെ സമസ്ത മേഖലകളിലുടെയും വായനക്കാരനെ കൈ പിടിച്ചു നടത്തുന്നു.


ഈ പുസ്തകത്തിൽ ഷൈൻ നമ്മളെ ബോദ്ധ്യപ്പെടുത്തുന്ന വസ്തുത , അദ്ധേഹത്തിൻ്റെയുള്ളിലെ വ്യക്തി കേവലം ഒരു ഫോട്ടോഗ്രാഫർ ഒപ്പിയെടുക്കുന്ന ബാഹ്യ സൗന്ദര്യത്തിൻ്റെ ചാരുതയിൽ മാത്രമല്ല മറിച്ച് അതിൻ്റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലുന്ന ഹൃദയവിശാലതയെ കൂടിയാണ് വെളിവാക്കുന്നത്.
അതിൻ്റെ ഉത്തമ ഉദാഹരണങ്ങളാണ് അത്രമേൽ സ്നേഹിക്കയാൽ . 60 വയസ്സു കഴിഞ്ഞ മകനെ 80 കഴിഞ്ഞ അമ്മ ഒരു കൊച്ചുകുട്ടിയെയെന്നപോൽ പരിചരിക്കുന്നത്. വിശ്വവ്യഖ്യാതമായ മാക്സിം ഗോർക്കിയുടെ അമ്മയിൽ രാഷ്ട്രിയ പ്രവർത്തനമേറ്റടെത്ത് രക്തസാക്ഷയാവുന്ന അമ്മ കാഥാകാരൻ്റെ ഭാവന സൃഷ്ടിയെങ്കിൽ, അത്രമേൽ സ്നേഹിക്കുകയാൽ എന്ന ലേഖനത്തിലെ അമ്മ 40 പൂരകാലം , ജീവിച്ചു തീർത്ത കണ്ണു നീരിൻ്റെ കടലെരിയുന്ന കാഴ്ച വാക്കുകൾ വരച്ചുകാട്ടുന്നു,
വിസ്മയ തുരുത്തിലേക്ക് എത്തുമ്പോൾ , ബാഹ്യ സമൂഹത്തിൽ നിന്ന് അകന്ന്, സമത്വസുന്ദരമായ ഒരു ലോകം തീർത്ത് തികച്ചും , സ്വന്തമെന്ന പദം തികച്ചും നിരാകാരിച്ചു ഭൂമിയിൽ ജീവിക്കുന്ന സത്യസന്ധരായ മനുഷ്യരുടെ ജീവിതം, അനാവൃതമാക്കുന്നു, ഷൈനിൻ്റെ പുസ്തകം വായിക്കുന്നതുവരെ എൻ്റെ മനസ്സിൽ മറ്റു പലരെയും പോലെ ഒരു മുൻവിധി മാത്രമേ ഉണ്ടായിരിന്നുള്ളു, പൂർണ്ണമായും നാഗ്നരായി ജീവിക്കുന്നവരെന്ന് .. ആ ഇരുട്ടിൽ നിന്ന് വെളിച്ചം തെളിച്ച ലേഖനമാണ് വിസ്മയ തുരുത്ത് .


ഇദം നമമയിലേയ്ക്ക് കടക്കുമ്പോൾ ഭാരത സംസ്കാരത്തിൻ്റെ ആഴങ്ങളിലേക്ക് നമ്മളെ ലേഖകൻ കൈപിടിച്ചു നടത്തുന്നു,പറയിപെറ്റ പന്തിരുകുലത്തിലെ അഗ്രജൻ മേഴത്തൂർ അഗ്നിഹോത്രിയിൽ തുടങ്ങി എതാനും വർഷമുൻപ് ലോക ശ്രദ്ധ പിടിച്ചു പറ്റിയ നമ്മുടെ മാളയ്ക്കടുത്ത് വിധിപ്രകാരം അലുവ പുഴയുടെ വടക്കുഭാഗത്ത് നടത്തിയ സോമയാഗവും പ്രതിപാദ്യവിഷയമാകുന്നു, മറ്റ് ഒരിടത്തുന്നു കിട്ടാത്ത ഒരു അറിവാണ് ഭാരത്തിൽ കേരളത്തിൻ്റെ യാഗ പാരമ്പര്യം, ഷൈൻ ഈ ലേഖനത്തിൽ വലീയ ജ്ഞാനം തന്നെയാണ് പകർന്നുതരുന്നത്,
പാഥേയത്തിലേയ്ക്ക് എത്തുമ്പോൾ തികച്ചും തത്വജ്ഞാനിയായ യാത്രാനുഭവസ്ഥനെ നമ്മുക്കു കാണുവാൻ കഴിയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments