Saturday, July 27, 2024
spot_img
HomeKeralaകൊടുങ്ങല്ലൂർ ഭരണി : തമിഴ് ഭക്തർ ഏറുന്നു
spot_img

കൊടുങ്ങല്ലൂർ ഭരണി : തമിഴ് ഭക്തർ ഏറുന്നു

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവത്തിനു തമിഴ് ഭക്ത‌രും ഏറെ. വാൽപാറ, മലക്കപ്പാറ പ്രദേശങ്ങളിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള സംഘമാണ് വ്രതം നോറ്റ് ഇരുമുടി കെട്ടുമായി കാവുതീണ്ടാൻ ക്ഷേത്രത്തിലേക്ക് എത്തുന്നത്. മയിലാടുംപാറ മാരിയമ്മൻ കോവിൽ, ചന്ദനമാരി യമ്മൻ കോവിൽ, കറുമാടിയമ്മൻ കോവിൽ, ശക്തിമാരിയമ്മൻ കോവിൽ എന്നീ ക്ഷേത്രങ്ങളിൽ നിന്നുള്ള സംഘങ്ങൾ ഇന്നു ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ എത്തും.

മയിലാടുംപാറ നാഗരാജ, കോമരം സുബ്ബലക്ഷ്മി, ബാലമുരുകൻ എന്നിവരാണ് വാൽപാറ, മലക്കപ്പാറ സംഘത്തിനു നേതൃത്വം നൽകുന്നത്.

വാൽപാറ വില്ലോനി, തോണിമുടി, ആനമുടി, നല്ലമുടി, നായ്മുടി, ഉരുളിക്കൽ, ഷോളയാർ എസ്റ്റേറ്റുകളിലെ തൊഴിലാളി സംഘങ്ങളും ക്ഷേത്രത്തിലെത്തും. ഇവർ കാവു തീണ്ടിയെ മടങ്ങു.

ആദി ദ്രാവിഡ സംസ്കാരത്തിന്റെ കെട്ടടങ്ങാത്ത ആവേശമാണ് ഭരണി നാളുകളിൽ ദർശിക്കാൻ കഴിയുന്നത്. ദേവിക്കായി കാർഷിക വിളകൾ കാഴ്ചദ്രവ്യങ്ങളായി കൊണ്ടുവരുന്നവരാണ് തമിഴ് ഭക്തരും. ആര്യവൽക്കരിക്കാൻ കഴിയാത്ത ചടങ്ങുകളാണ് ഭരണിയുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും കാണാൻ കഴിയുന്നത്.

ദാരികനെ വധിച്ച ശക്തിയാണ് ഭദ്രകാളി. ഈ കാളിയെ സംബന്ധിച്ചതാണ് ശാക്തേയ കർമങ്ങൾ. ദാരികൻ അസുരവീരനാ ണെന്നുള്ള വിശ്വാസമാണ്. ഇതു കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ നടക്കുന്ന അനുഷ്ഠാന ചടങ്ങുകളിലും ഐതിഹ്യങ്ങളി ലും മറ്റും അടിസ്ഥാനഘടകമായി കാണുന്നത് ദാരികനെയാണ്. ആര്യവൽക്കരണത്തിനു മുൻപു തന്നെ കാളി – ശക്തി ആരാധന ഉണ്ടായിരുന്നു. വേദ ദേവതകൾക്കു പ്രചാരം സിദ്ധിച്ചപ്പോൾ ദ്രാവിഡ ദൈവങ്ങളെ ഉറപ്പിച്ചു നിർത്തി കായബലമുള്ള ദ്രാവിഡരോ ട് എതിർപ്പ് പ്രകടിപ്പിക്കാൻ ആര്യൻമാർ തയ്യാറായിട്ടില്ല. തൽഫലമായി ഒരു ആര്യ ദ്രാവിഡ സങ്കരസംസ്കാരം ഉടലെത്തു.

പട്ടുംകൂറയും കൊടുത്തിട്ടുള്ള വലിയൊരു വെളിച്ചപ്പാട് സമൂഹം ക്ഷേത്രാങ്കണത്തിൽ രൂപം കൊള്ളുമ്പോൾ പഴയ വെളിച്ചപ്പാടുമാരും സ്മരിക്കപ്പെടുന്നു.

അവർണ ഹിന്ദുക്കൾക്കു ക്ഷേത്ര പ്രവേശനം അനുവദിക്കുന്നതിനു എത്രയോ മുൻപ് തന്നെ നൂറ്റാണ്ടുകൾക്ക് മുൻപ് അവർണർക്കു കൊടുങ്ങല്ലൂർ ശ്രീകുരുംബ ക്ഷേത്രത്തിൽ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടു എന്നുള്ളത് ക്ഷേത്രത്തിൻ്റെ പ്രത്യേകതയാണ്.

ഭരണി ആഘോഷത്തിൽ പങ്കെടുക്കാൻ ആദിവാസി സംഘവും ക്ഷേത്രാങ്കണത്തിൽ എത്തി.

വയനാട് ബത്തേരി ആശാരി പടി കോളനിയിലെ കാട്ടുനായ്ക്കർ വിഭാഗത്തിൽ നിന്നുള്ള 64 അംഗ സംഘമാണ് ക്ഷേത്രത്തിൽ എത്തിയത്. ഇവർ ധാന്യങ്ങളും പണവും ദേവിക്ക് സമർപ്പിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments