Saturday, July 27, 2024
spot_img
HomeCity Newsഅയിരൂർ വിഷ്‌ണു ക്ഷേത്ര ഉത്സവത്തിന് കൊടിയേറി
spot_img

അയിരൂർ വിഷ്‌ണു ക്ഷേത്ര ഉത്സവത്തിന് കൊടിയേറി

അയിരൂർ വിഷ്‌ണു ക്ഷേത്ര ഉത്സവത്തിന് തന്ത്രി തരണനെല്ലൂർ പടിഞ്ഞാറേമന അനിൽ പ്രകാശ് നമ്പൂതിരി കൊടിയേറ്റുന്നു.

കയ്പ‌മംഗലം : അയിരൂർ വിഷ്ണു ക്ഷേത്ര ഉത്സവത്തിന് തന്ത്രി തരണനെല്ലൂർ പടിഞ്ഞാറേമന അനിൽ പ്രകാശ് നമ്പൂതിരി കൊടിയേറ്റി. കലവറ നിറയ്ക്കലിന് സ്വാമി തേജസ്വരൂപാനന്ദ സരസ്വതി തുടക്കംക്കുറിച്ചു. ക്ഷേത്രം മേൽശാന്തി ശ്രീനിവാസൻ എമ്പ്രാന്തിരി, ട്രസ്റ്റി ബോർഡ് ചെയർമാൻ ബി.എസ്. അശോകൻ, കണ്ടനാട്ട് ശിവപ്രകാശ് ശാന്തി, മാങ്കോടി ശിവൻ, കെ.വി. തമ്പി, പി.എസ്. സുജീഷ്, രാജേഷ് ചിത്രകല, ശ്രീനിവാസൻ പറപറമ്പിൽ. വേലായുധൻ പോണത്ത് എന്നിവർ നേതൃത്വം നൽകി.

മാർച്ച് 28 മുതൽ ഏപ്രിൽ നാല് വരെയാണ് ഉത്സവം. എല്ലാ ദിവസവും ഉച്ചയ്ക്ക് 11.30-ന് പ്രസാദ ഊട്ടും രാത്രി 7-ന് കലാപരിപാടികളും നടക്കും. എപ്രിൽ രണ്ടിന് വൈകീട്ട് മൂന്നിന് തേരുവരവ് ആഘോഷം. ഏപ്രിൽ മൂന്നിന് വൈകീട്ട് 3.30-ന് കാഴ്‌ചശ്ശീവേലിയും രാത്രി ഒൻപതിന് പള്ളിവേട്ടയും. എപ്രിൽ നാലിന് ആറാട്ടും നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments