Saturday, July 27, 2024
spot_img
HomeBREAKING NEWSതളിക്കുളത്ത് മുണ്ടിനീര് വ്യാപിക്കുന്നു: അംഗൻവാടി അടച്ചു
spot_img

തളിക്കുളത്ത് മുണ്ടിനീര് വ്യാപിക്കുന്നു: അംഗൻവാടി അടച്ചു

കഴിഞ്ഞ 14 നാണ് ആദ്യ
കേസ് കണ്ടെത്തിയത്

വാടാനപ്പള്ളി: തളിക്കുളത്ത് കുട്ടികളിൽ മുണ്ടിനീര് (തൊണ്ണി വീക്കം) വ്യാപിക്കുന്നു. ആറാം വാർഡ് പ്രദേശത്താണ് രോഗം കണ്ടെത്തിയത്. ആറ് കുട്ടികൾ അസുഖം സ്‌ഥിരീകരിച്ചതോടെ ഒരു അംഗൻവാടി അടച്ചു. കഴിഞ്ഞ 14 നാണ് ആദ്യ
കേസ് കണ്ടെത്തിയത്. ഇതേതുടർന്ന് തളിക്കുളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അജയ് രാജൻ്റെ നേതൃത്വ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ്
നടത്തിയിരുന്നു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് കുട്ടി കൾക്കും രോഗബാധയുണ്ടായി കൂടുതലായി കുട്ടികൾക്കാണ് തൊണ്ണിവീക്കം ഉണ്ടാകുന്നതെങ്കിലും മുതിർന്നവർക്കും ഈ രോഗബാധഉണ്ടാകാം.

എന്നാൽ കുട്ടികളെപ്പോലെ മറ്റുള്ളവർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യത കുറവാണ്. മുണ്ടിനീര് ബാധിച്ച കുട്ടികൾക്ക് ഭാവിയിൽ വന്ധ്യതയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ഭൂരി ഭാഗം പേരിലും അങ്ങനെ സംഭവിക്കണമെന്നില്ല. കുട്ടികൾക്ക് നടത്തിയിരുന്ന എം.എം.ആർ. എന്ന കുത്തിവയ്‌പാണ് മുണ്ടി നീരിനെ പ്രതിരോധിച്ചിരുന്നത്. എന്നാൽ എം.എം. ആർ. നിർത്തലാക്കുകയും എം.ആർ. കുത്തിവയ്‌പായി ചുരുക്കുകയും ചെയ്‌തതോടെ മുണ്ടിനീരിനെതിരായ പ്രതിരോധം ഇല്ലാതായി

ഉമിനീരിലാണ്രോഗാണുക്കളെ കാണുന്നത്.
അതുകൊണ്ടു തന്നെ വായുവിലൂടെ പകരുന്ന രോഗം കൂടിയാണ്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ പ്രവർത്തകർ
രോഗബാധിതരുടേയും മറ്റ് കുട്ടികളുള്ള വീടുകളിലും എത്തി ബോധവത്കരണം
തീകരണം നടത്തി.

തളിക്കുളം കുടുംബാരോഗ്യകേന്ദ്രത്തിലെ
ഹെൽത്ത്ഇൻസ്പെക്ട‌ർ എ.ഐ. മുഹമ്മദ്
മുജീബ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് പി.എസ്. കാവ്യ, മിഡിൽ ലെവൽ സർവീസ് പ്രൊവൈഡർ നഴ്സ‌സ് സി.ടി. ടി.
ആശാ പ്രവർത്തകരായ സബി എന്നിവർ നേതൃത്വം നൽകി.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്
ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.
എന്നാൽ ജാഗ്രത ഉണ്ടാകണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments