Saturday, July 27, 2024
spot_img
HomeKeralaഎച്ച്.ഡി.എസ്. കാൻ്റീൻപണമടയ്ക്കാനുള്ള നോട്ടീസിന് ഹൈക്കോടതി സ്റ്റേ
spot_img

എച്ച്.ഡി.എസ്. കാൻ്റീൻപണമടയ്ക്കാനുള്ള നോട്ടീസിന് ഹൈക്കോടതി സ്റ്റേ

മെഡിക്കൽ കോളേജ് > ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ എച്ച്.ഡി.എസ്. കാന്റീൻ കരാറിലെ ബാക്കി തുക അടയ്ക്കുന്നതിന് കരാറുകാരന് മെഡിക്കൽ കോളേജ് നൽകിയ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കരാറുകാരൻ നൽകിയ ഹർജി പരിഗണിച്ചാണ് സ്റ്റേ. ഹർജി കോടതി തീർപ്പാക്കുന്നതുവരെ കരാറുകാരന് ബാക്കി തുകയായ ഒരുകോടി രൂപ അടയ്ക്കാൻ സാവ കാശം ലഭിക്കും.

2.5 കോടി രൂപയ്ക്കാണ് ഒരുവർഷത്തേക്ക് കരാർ നൽകിയത് ഇതിൽ ഒന്നരക്കോടി രൂപയാണ് കരാറുകാരൻ നൽകിയിട്ടുള്ളത്. ബാക്കി ഒരുകോടി രൂപ കാന്റീൻ തുടങ്ങി ഒരാഴ്ച്ചയാകുമ്പോൾ അടയ്ക്കണമെന്നാണ് വ്യവസ്ഥ. ഈ തുകയാണ് കരാറുകാരൻ അടയ്ക്കാൻ വിസമ്മതിച്ചത്. മെഡിക്കൽ കോളേജിൽ കാൻ്റീൻ തുടങ്ങിയ കാലഘട്ടത്തിൽ തുറക്കുന്നതിനുമുൻപ് മുഴുവൻ തുകയും അടയ്ക്കണമെന്നായിരുന്നു വ്യവസ്ഥ. പിന്നീട് ഈ വ്യവസ്ഥ മാറ്റി. ഇതാണ് കരാറുകാർ മുതലാക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments