തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കായി സ്ത്രീകൾ വൻതോതിൽ തടിച്ചുകൂടിയപ്പോൾ വ്യാപകമായ കവർച്ചയും. 15 ഓളം പേരുടെ സ്വർണമാലകൾ നഷ്‌ടപ്പെട്ടു. തിരുവനന്തപുരം, ഫോർട്, വഞ്ചിയൂർ, തമ്പാനൂർ പോലീസ് സ്റ്റേഷനുകളിലായി 15 സ്ത്രീകൾ സ്വർണമാല നഷ്ട്‌ടപ്പെട്ടതായി പരാതി നൽകി.
ഫോർട് പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടു പേർ പിടിയിലായിട്ടുണ്ട്. ഇവരിൽ നിന്ന് രണ്ട് സ്വർണമാല കണ്ടെത്തി. പൊങ്കാല മഹോത്സവത്തിൽ പങ്കെടുത്ത സ്ത്രീകളാണ് പിന്നീട് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇവരുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് സി സി ടി വി ദൃശ്യങ്ങളും മറ്റും ശേഖരിച്ച് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ്.
കിഴക്കോകോട്ട, തമ്പാനൂർ, കവടിയാർ, അടക്കം നഗര കേന്ദ്രങ്ങളിലെല്ലാം അതിരാവിലെ മുതൽ സ്ത്രീകളുടെ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. നൂറ് കണക്കിന് സ്ത്രീകൾ സംഗമിച്ച സ്ഥലങ്ങളിൽ സ്ത്രീകൾ തന്നെ കവർച്ച നടത്തിയെന്നാണ് പോലീസ് കരുതുന്നത്.