മിഠായി രൂപത്തിൽ കഞ്ചാവ് പിടികൂടി. കോളേജ് വിദ്യാർത്ഥിയിൽ നിന്നാണ് കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടിയത്. സുൽത്താൻ ബത്തേരി അർബൻ കോ- ഓപ്പറേറ്റീവ് കോളേജ് വിദ്യാർഥിയിൽ നിന്നാണ് പിടികൂടിയത്.

വിദ്യാർഥി മിഠായിയെ കുറിച്ച് അറിഞ്ഞത് സമൂഹമാധ്യമം വഴിയാണ്. ഓൺലൈൻ വഴി വാങ്ങിയ മിഠായി മുപ്പത് രൂപ തോതിൽ വിൽപ്പന നടത്തി. വിദ്യാർഥികൾ കൂടി നിൽക്കുന്നത് കൊണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വിദ്യാർഥിയിൽ നിന്ന് കഞ്ചാവ് അടങ്ങിയ മിഠായി പോലീസ് കണ്ടെടുത്തത്. വിദ്യാർഥിക്കെതിരെ എൻ.ഡി.പി.എസ് ആക്ട് അനുസരിച്ച് കേസെടുത്തിട്ടുണ്ട്.