Thursday, March 20, 2025
HomeKeralaആറ്റുകാൽ പൊങ്കാല, ഭക്തർക്ക് അന്നദാനം വിതരണം ചെയ്ത് സുരേഷ് ​ഗോപി
spot_img

ആറ്റുകാൽ പൊങ്കാല, ഭക്തർക്ക് അന്നദാനം വിതരണം ചെയ്ത് സുരേഷ് ​ഗോപി

ആറ്റുകാൽ പൊങ്കാലക്കായി തിരുവനന്തപുരം ​ന​ഗരം ഒരുങ്ങി കഴിഞ്ഞു. നിരവധി താരങ്ങളാണ് പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കാനെത്തുന്നത്.

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആറ്റുകാലിൽ അന്നദാനം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഭാര്യ രാധികയോടൊപ്പമാണ് കേന്ദ്രമന്ത്രി ക്ഷേത്രത്തിലെത്തിയത്. വരിയിൽ കാത്തുനിന്ന ഭക്തജനങ്ങൾക്ക് സുരേഷ് ​ഗോപി ഭക്ഷണം വിളമ്പി നൽകി. ഇന്നത്തെ അന്നദാനത്തിന്റെ ചെലവ് സുരേഷ് ​ഗോപിയാണ് വഹിക്കുന്നത്.

ഭാര്യയോടൊപ്പം ചോറ് വിളമ്പിക്കൊണ്ടാണ് അന്നദാനത്തിന് അദ്ദേഹം തുടക്കം കുറിച്ചത്. 15 മിനിറ്റോളം സുരേഷ് ​ഗോപി തന്നെയാണ് ഭക്തർക്ക് അന്നദാനം വിളമ്പിയത്. വരുന്ന ഭക്തരോട് കുശലം പറഞ്ഞും വിശേഷങ്ങൾ ചോദിച്ചുമൊക്കെ കേന്ദ്രമന്ത്രി അന്നദാനത്തിൽ സജീവമായി.

എല്ലാ വർഷവും ആറ്റുകാൽ പൊങ്കാലയുടെ തലേദിവസം ഇവിടെ വന്ന് അന്നദാനം നടത്താറുണ്ടെന്ന് രാധിക സുരേഷ് ​ഗോപി പ്രതികരിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി വീട്ടിലാണ് പൊങ്കാല ഇടുന്നത്. ഇത്തവണയും വീട്ടിലായിരിക്കും ഇടുന്നതെന്നും രാധിക പറഞ്ഞു. ഗായകൻ ജി വേണു​ഗോപാലും സുരേഷ് ​ഗോപിയോടൊപ്പം അന്നദാനം വിതരണം ചെയ്യാൻ പങ്കെടുത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments