Saturday, January 4, 2025
HomeCity Newsതിങ്കളാഴ്‌ച കെ.എസ്.ആർ.ടി.സി. ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
spot_img

തിങ്കളാഴ്‌ച കെ.എസ്.ആർ.ടി.സി. ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

പുതുക്കാട് : ദേശീയപാതയിൽ പുതുക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപത്തെ വളവിൽ വീണ്ടും അപകടം. കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഓട്ടോഡ്രൈവർക്കും യാത്രക്കാരനുമാണ് പരിക്ക്. ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ 11-നായിരുന്നു അപകടം. പുതുക്കാട് പോലീസും അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. തിരുവനന്തപുരത്തുനിന്ന് പൊന്നാനിയിലേക്ക് പോയിരുന്ന ബസ്, സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിനിടെ തൃശ്ശൂർ ഭാഗത്തുനിന്നുവന്ന ഓട്ടോ ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments