കൊടകര: ഭക്തിയുടെയും നിശ്ചയദാർഢ്യത്തി ന്റെയും കരുത്തിൽ 93-ാം വയസിലും കാൽനടയാ യി ശബരിമല ദർശനത്തിന് പോവുകയാണ് പാല ക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ശങ്കരൻനായർ. 57-ാം വർഷമാണ് ഇദ്ദേഹം കാൽനടയായി മകര വിളക്ക് തൊഴാൻ ശബരിമലയിലേക്ക് പോകുന്ന ത്. 25ന് കൊഴിഞ്ഞാമ്പാറയിലെ കരുവാപ്പാറ ശി വക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ച് 26ന് രാവിലെ ആരംഭിച്ചതാണ് യാത്ര.
ദിവസവും 30 കിലോമീറ്ററോളം നടക്കും. രാത്രി ക്ഷേത്രങ്ങളോടനുബന്ധിച്ച് ഒരുക്കിയ വിശ്രമകേ ന്ദ്രങ്ങളിലാണ് അന്തിയുറക്കം. തിങ്കളാഴ്ച രാവി ലെയാണ് കൊടകരയിലെത്തിയത്. പലപ്പോഴും ഒ റ്റക്കാണ് യാത്ര. ഈ പ്രായത്തിൽ തനിച്ചാണോ യാത്ര എന്നു ചോദിക്കുന്നവരോട് അയ്യപ്പസ്വാമി കൂടെയുണ്ട് എന്നാണ് മറുപടി.
തുടർച്ചയായി നിരവധി വർഷം ശബരിമല ദർശ നം നടത്തി ഗുരുസ്വാമിയായി മാറിയ ഇദ്ദേഹം ഏ കദേശം 12000 പേരെ ഇതിനകം ശബരിമലദർശ നത്തിനു കൊണ്ടുപോയിട്ടുണ്ട്.
37-ാം വയസിൽ ആദ്യമായി ശബരിമല ചവുട്ടിയ ശേഷം ഇതുവരെ ദർശനം മുടക്കിയട്ടില്ല. എല്ലാവ ർഷവും മകരവിളക്ക് കാലത്താണ് ശബരിമലക്ക് പോകാറുള്ളത്. ചേലക്കര മുഖാരിക്കുന്നിൽ ജനി ച്ച ശങ്കരൻനായർ മുംബൈയിലെ ജിൻഡാൽ അ ലൂമിനിയം കമ്പനിയിലെ എക്സിക്യൂട്ടീവ് സെക്ര ട്ടറിയായി വിരമിച്ചയാളാണ്. കൊഴിഞ്ഞാമ്പാറയി ലാണ് താമസം. ഭാര്യ പത്മ മുംബൈയിൽ കസ്റ്റം സ് ഓഫിസറായ മകൻ കൃഷ്ണപ്രസാദിനൊപ്പ മാണ്.
ചിട്ടയായ ജീവിതവും മിതമായ ഭക്ഷണവുമാണ് ത ന്റെ ആരോഗ്യ രഹസ്യമെന്ന് ഈ വയോധികൻ പ റയുന്നു. തിങ്കളാഴ്‌ച കൊടകരയിലെത്തിയ ശങ്കര ൻനായർ പൂനിലാർക്കാവ് ക്ഷേത്രം ഊട്ടുപുരയി ൽ വിശ്രമിച്ച് ചൊവ്വാഴ്‌ച രാവിലെ യാത്ര തുടരും. ആരോഗ്യം അനുവദിക്കുന്നിടത്തോളം കാൽനട യായി ശബരിമല യാത്ര തുടരണമെന്നാണ് ഈ അയ്യപ്പഭക്തന്റെ ആഗ്രഹം.