Thursday, March 20, 2025
HomeCity Newsവൈദ്യുതി ലൈൻ പൊട്ടിവീണു; എട്ട് വീടുകളിലെ ഉപകരണങ്ങൾ കത്തിനശിച്ചു
spot_img

വൈദ്യുതി ലൈൻ പൊട്ടിവീണു; എട്ട് വീടുകളിലെ ഉപകരണങ്ങൾ കത്തിനശിച്ചു

ഇരിങ്ങാലക്കുട: വൈദ്യുതി കമ്പി പൊട്ടിവീണ തോടെ എട്ടു വീടുകളിലെ ഇലക്ട്രിക് ഉപകരണ ങ്ങൾ കത്തിനശിച്ചു. അവിട്ടത്തൂർ മാവിൻ ചുവടി നു സമീപത്തെ എട്ടു വീടുകളിലെ ഉപകരണങ്ങ ളാണ് കത്തി നശിച്ചത്. തിങ്കളാഴ്‌ച ഉച്ചക്ക് 12നാ ണ് സംഭവം. പുത്തൻപീടിക വീട്ടിൽ സേവ്യറിന്റെ വീട്ടിലാണ് കാര്യമായ നാശനഷ്ടങ്ങളുണ്ടായത്.

എ.സി പൊട്ടിത്തെറിക്കുകയും വീടിനുള്ളിലെ ക മ്പ്യൂട്ടറും കട്ടിലും കാമറയും കത്തിനശിക്കുകയും ചുമരുകൾക്ക് വിള്ളൽ സംഭവിക്കുകയും ചെ യ്തു. ജനാലചില്ലുകൾ ചിന്നിച്ചിതറുകയും ഫാനു കൾ താഴെ വീഴുകയുമായിരുന്നു. ആദ്യം ബൾബ് ഉരുകിവീഴുന്നത് കണ്ട് വീടിനുള്ളിലുണ്ടായിരുന്ന വർ പുറത്തേക്കിറങ്ങി നോക്കിയപ്പോഴാണ് വീടി നു മുകളിൽ നിന്ന് പുക ഉയരുന്നതായി കണ്ടത്.

ഇരിങ്ങാലക്കുടയിൽ നിന്ന് അഗ്നിരക്ഷാസേന സംഘം എത്തി തീയണക്കുകയായിരുന്നു. സേ വ്യറിന്റെ ഭാര്യ ജ്യോതി, മക്കളായ വിൽമ, റൈസ എന്നിവർ വീട്ടിലുണ്ടായിരുന്നുവെങ്കിലും പരിക്കേ ൽക്കാതെ രക്ഷപ്പെട്ടു. രണ്ടു ലക്ഷം രൂപയുടെ ന ഷ്ടമാണ് സേവ്യറിന് സംഭവിച്ചിട്ടുള്ളത്.

നങ്ങിണി ജോർജിൻ്റെ വീട്ടിലെ വാഷിങ് മെഷീൻ മോട്ടോർ എന്നിവ കത്തി നശിച്ചു. ജോസ് പെരേ പ്പാടന്റെ വാഷിങ് മെഷീൻ, വിൻസന്റ് കോനിക്കര യുടെ ടി.വി, ഇഗ്നേഷ്യസ് പെരേപ്പാടന്റെ മോട്ടോ ർ, സജി പെരേപ്പാടൻ്റെ സ്പ‌ീക്കർ, രാജപ്പൻ തെ ക്കാനത്തിന്റെ മോട്ടോർ, നയന ഷിജുവിന്റെ മോ ട്ടോർ എന്നിവയും കത്തിനശിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments