Thursday, October 10, 2024
HomeThrissur Newsകടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു
spot_img

കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

വാടാനപ്പള്ളി: തളിക്കുളം ഇടശ്ശേരി ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു. വെങ്കിടേശ് (26) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. സംഘത്തിൽ ആറ് പേര് ഉണ്ടായിരുന്നു. ഒരാൾ മാത്രമാണ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. മറ്റ് അഞ്ചു പേർ സമീപത്തെ കടയിൽ ചായ കുടിക്കുകയായിരുന്നു. നാട്ടുകാരാണ് വെങ്കിടേശ് കടലിൽ മുങ്ങി താഴുന്നത് കണ്ടത്. ഉടൻ തന്നെ വെള്ളത്തിൽ നിന്നും കരക്കെത്തിച്ച് വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments