പിന്നിൽ ജോലിയുമായി ബന്ധപ്പെട്ട് മനസിക സമ്മർദ്ദമെന്ന് സൂചന
വൈക്കം: വൈക്കം എ ഇ ഒ ഓഫീസിലെ സീനിയർ സൂപ്രണ്ടിനെ കാണാതായതായി പരാതി. മറവൻതുരുത്ത് കുലശേഖരമംഗലം പുറ്റിനൽചിറയിൽ ശ്യാംകുമാർ (52)നെയാണ് ശനിയാഴ്ച പുലർച്ചെ മുതൽ വീട്ടിൽ നിന്നും കാണാതായത്.
രാമപുരത്ത് നിന്നും സീനിയർ സൂപ്രണ്ട് ആയി പ്രമോഷനായി എത്തി വൈക്കം എ ഇ ഒ ഓഫീസിൽ കഴിഞ്ഞ മൂന്ന് മാസമായി ജോലിനോക്കി നോക്കുന്ന ശ്യാംകുമാർ 2 മാസമായി വൈക്കം എ ഇ ഒ യുടെ അഡിഷണൽ ചാർജ് വഹിച്ച് വരികയായിരുന്നു. ഓഫീസ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് മനസിക സമ്മർദ്ദം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വീട്ടുകാർ രാവിലെ 5 മണിയോടെ ഉണർന്ന് ഇയാളുടെ മുറിയിൽ നോക്കിയപ്പോഴാണ് കാണാതായ വിവരം അറിയുന്നത്.
പേഴ്സും ഫോണും ഉൾപ്പടെ മുറിയിൽ തന്നെയുണ്ട്. തുടർന്ന് സമീപത്തും മറ്റും തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ബന്ധുക്കൾ വൈക്കം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസ്സെടുത്ത് അന്വോഷണം ആരംഭിച്ചു.