ഷിരൂരിൽ അർജുൻ്റെ ട്രക്ക് കണ്ടെത്തി. ലോറിയുടെ കാബിനുള്ളിൽ മൃതദേഹമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഷിരൂരിൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായി 71 ദിവസത്തിനുശേഷമാണ് ലോറി കണ്ടെത്തിയിട്ടുള്ളത്. അർജുൻ ഓടിച്ചിരുന്ന ലോറിയാണ് കണ്ടെത്തിയതെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈ 16നാണ് ഷിരൂരിൽ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശിയായ അർജുനെ കാണാതായത്. ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിലിൽ കോൺടാക്ട് പോയിന്‍റ് രണ്ടിൽനിന്നാണ് ലോറി കണ്ടെത്തിയത്.