കെഎസ്ആർടിസി ജീവനക്കാർക്ക് നൽകിയ വാക്ക് പാലിച്ചെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ.
ജീവനക്കാർക്ക് ശമ്പളം ഒറ്റതവണയായി നൽകുമെന്ന് വാക്ക് തന്നിരുന്നുവെന്നും ഇന്ന് ആ വാക്ക് ഇന്ന് പാലിച്ചുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ ആദ്യമായിയാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം വിതരണം ചെയ്യുന്നതെന്ന് പറഞ്ഞ അദ്ദേഹം എല്ലാ ജീവനക്കാർക്കും ഓണാംശംസകളും നേർന്നു.
മന്ത്രി കെബി ഗണേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
എന്റെ പ്രിയപ്പെട്ട KSRTC ജീവനക്കാർക്ക് ഞാൻ നൽകിയ വാക്ക് പാലിച്ചു.
KSRTC ജീവനക്കാർക്ക് ശമ്പളം ഒറ്റതവണയായി നൽകുമെന്ന് ഞാൻ വാക്ക് തന്നിരുന്നു.അത് ഇന്ന് പാലിക്കപ്പെട്ടു . ഇന്ന് രാവിലെ മുതൽ KSRTC ജീവനക്കാർക്കുള്ള ശമ്പള വിതരണം അതും ഒറ്റത്തവണയായി നൽകി തുടങ്ങി. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ ആദ്യമായിയാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം വിതരണം ചെയ്യുന്നത്. എന്റെ പ്രിയപ്പെട്ട മുഴുവൻ KSRTC ജീവനക്കാർക്കും അവരുടെ കുടുംബത്തിനും ഒരായിരം ഓണാശംസകൾ….