Saturday, December 21, 2024
HomeBREAKING NEWSസംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു
spot_img

സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ ചോദ്യം ചെയ്യുന്നു. പശ്ചിമബംഗാൾ നടിയുടെ പരാതിയിലാണ് SIT ചോദ്യം ചെയ്യുന്നത്. AIG ജി പുല്ലാങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ആരോപിക്കപ്പെട്ട സംഭവങ്ങള്‍ രഞ്ജിത്തിനോട് അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യും. ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ ലഭിച്ചാല്‍ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് നീങ്ങും.

നിലവില്‍ രഞ്ജിത്തിനെതിരെയുള്ള രണ്ട് പരാതികളിലും അറസ്റ്റുണ്ടായാലും ജാമ്യം ലഭിക്കാനാണ് സാധ്യത. പാലേരി മാണിക്യം എന്ന സിനിമയില്‍ അഭിനയിക്കുന്നതിനായി വിളിച്ചു വരുത്തിയ ശേഷം അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ബംഗാളി നടിയും സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബെംഗളൂരുവിലേക്ക് വിളിച്ചു വരുത്തി നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്നും മോശമായി പെരുമാറിയെന്നും ഒരു യുവാവും പരാതി നല്‍കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments