താരസംഘടന എ.എം.എം.എ പിളർപ്പിലേക്ക്. ഇരുപതോളം അംഗങ്ങൾ ട്രേഡ് യൂണിയൻ ഉണ്ടാക്കാനൊരുങ്ങുവെന്നാണ് വിവരം. ഇക്കാര്യത്തിനായി അവർ ഫെഫ്കയെ സമീപിച്ചിട്ടുണ്ട്.
ഇക്കാര്യം സ്ഥിരീകരിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ കൈരളി ന്യൂസിനോട് പ്രതികരിച്ചു.
അതേസമയം ട്രേഡ് യൂണിയൻ ഉണ്ടാക്കാൻ കൗൺസിലിൻ്റെ അംഗീകാരം വേണമെന്ന് ഫെഫ്ക്ക അറിയിച്ചിട്ടുണ്ട്.