Sunday, December 22, 2024
HomeKeralaഅത്തം നാളെ
spot_img

അത്തം നാളെ

തിരുവനന്തപുരം: സമൃദ്ധിയുടെ പൂവിളിയുമായി കേരളം വെള്ളിയാഴ്ച്ച അത്തം ആഘോഷിക്കും; പത്താംനാൾ തിരുവോണവും. ഇത്തവണ ചിങ്ങത്തിൽ രണ്ട് തിരുവോണവും അത്തവുമുണ്ടെന്ന പ്രത്യേകതയുണ്ട്. വയനാട് ദുരന്തംതീർത്ത പ്രതിസന്ധിയിലും ഓണത്തെ വരവേൽക്കാനൊരുങ്ങുകയാണ് മലയാളി.

വ്യാഴവും വെള്ളിയും അത്തമാണ്. ചതുർഥിക്ക് തൊട്ടുമുമ്പുള്ള ദിവസമാണ് അത്തമായി കണക്കാക്കുക. ശനി ചതുർഥി ആയതിനാൽ വെള്ളിയാകും ഇത്തവണ അത്താഘോഷം. ഓണത്തിൻ്റെ നാളെണ്ണുമ്പോഴും വെള്ളി തന്നെയാണ് അത്തം. ശ്രാവണത്തിലെ പൗർണമി ചേർന്ന തിരുവോണം ചിങ്ങപ്പിറവിക്ക് പിന്നാലെ വന്നെങ്കിലും രണ്ടാമത്തെ തിരുവോണമാണ് ആഘോഷത്തിനായി എടുക്കുന്നത്. വെള്ളിമുതൽ പത്തുദിനം ഇനി വീടുകളിൽ പൂക്കളങ്ങൾ വിരിയും. സംസ്ഥാനത്ത് വസ്ത്ര, പൂവിപണി ഇതിനകം തന്നെ സജീവമാണ്. 14-നാണ് ഉത്രാടം. 15ന് തിരുവോണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments