സംഗീത സംവിധായകന്‍ മോഹന്‍ സിതാര ബിജെപിയില്‍ ചേര്‍ന്നു. തൃശ്ശൂര്‍ ജില്ലാ അദ്ധ്യക്ഷന്‍ കെ കെ അനീഷ് കുമാര്‍ മോഹൻ സിതാരയ്ക്ക് മെംബർഷിപ്പ് നൽകിക്കൊണ്ട് ബിജെപി ജില്ലാതല മെംബർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു. ബിജെപി മണ്ഡലം പ്രസിഡൻറ് രഘുനാഥ് സി മേനോൻ, സംസ്ഥാന കമ്മറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സെപ്തംബർ 2 ന് 5 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗത്വം പുതുക്കിയതോടെയാണ് മെംബർഷിപ്പ് ക്യാമ്പയിന് തുടക്കമായത്. ജില്ലയിൽ ഏഴ് ലക്ഷം പേരെ മെംബർമാരാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.ഒക്ടോബർ 15 വരെയാണ് അംഗത്വ പ്രചരണം.
സംസ്ഥാനത്തെ ന്യൂനപക്ഷ മേഖലയിലെ അംഗത്വ വിതരണത്തിന്റെ ഏകോപന ചുമതല ഷോണ്‍ ജോര്‍ജിന് നല്‍കിയിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പി സുധീര്‍, അഡ്വ കെ പി പ്രകാശ് ബാബു, അഡ്വ ടിപി സിന്ധുമോള്‍, കെ സോമന്‍ എന്നിവര്‍ക്കാണ് സംസ്ഥാനത്തെ അംഗത്വ വിതരണത്തിന്റെ ചുമതല.
ദേശീയ തലത്തിലെ ബിജെപി അംഗത്വ കാമ്പയിന്‍ ഡല്‍ഹിയില്‍ ഇന്ന് ആരംഭിച്ചു. വൈകീട്ട് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ മെമ്പര്‍ഷിപ്പ് സ്വീകരിച്ചാണ് കാമ്പയിന്‍ ആരംഭിച്ചത്. ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്നാണ് പ്രധാനമന്ത്രി മെമ്പര്‍ഷിപ്പ് സ്വീകരിച്ചത്