കൂർക്കഞ്ചേരി ചൊവ്വൂർ വളപ്പിൽ വീട്ടിൽ ആദിത്യ ദേവ് (22 ) ആണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ കൂടെ സ്കൂളിൽ ഒരുമിച്ച് പഠിച്ചിരുന്ന ആദിത്യ ദേവ് യുവതിയുടെ വീട്ടിലും തുടർന്ന് സ്വന്തം വീട്ടിലുമാണ് നിരവധിതവണ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്.
പിന്നീട് യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. യുവതിയുടെ പരാതി പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.