തൃശൂർ: പൂങ്കുന്നം ശങ്കരംകുളങ്ങരയിൽ റോഡ് നിർമ്മാണത്തിനുള്ള മെറ്റലുമായെത്തിയ ടോറസ് ലോറി നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു. ഞായറാഴച രാത്രി 8ന് ആണ് സംഭവം. അയ്യന്തോൾ ഉദയ നഗർ റോഡിലെ കുളത്തിൻ്റെ ഭിത്തികൾ തകർത്താണ് ലോറി തല കീഴയി മറിഞ്ഞത്. ഓടികൂടിയ നാട്ടുകാർ ലേറ്റിയിൽ കുടങ്ങി കിടന്നിരുന്ന ഡ്രൈവർ കൊട്ടാരക്കര താഴത്തു കുളങ്ങര കൃഷണ വിലാസം വീട്ടിൽ ബിജു നാഥനെ (47) പുറത്തെടുത്തു. പരിക്കേറ്റ ഇയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിരക്ഷ സേനയും തൃശൂർ വെസറ്റ് പോലീസും സഥലത്ത് എത്തിയിരുന്നു.